വിജയം LDF ന് ഒപ്പം…
എൽ .ഡി .എഫ് ൻ്റെ കരുത്തുറ്റ സാരഥി സ .കെ . എൻ ബാലഗോപാൽ ഒരു സ്ഥാനാർത്ഥി ആണോ എന്ന് UDF സ്ഥാനാർത്ഥിക്കും പ്രവർത്തകർക്കും ഉള്ള ആശങ്ക മാറ്റി കൊടുക്കേണ്ടത് എൽ. ഡി. എഫ് ന് സംബന്ധിച്ചടത്തോളം ഒരു വെല്ലുവിളി അല്ല ..
എങ്കിലും യൂ.ഡി.ഫ് സ്ഥാനാർത്ഥിയുടെ സ്വന്തം മണ്ണ് പഴയ കാല കമ്മ്യൂണിസ്റ്റ് കോട്ട മാത്രമാണെന്നും താൻ അതിൽ നിന്നും പോയപ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇല്ലാതായി പോയി എന്നും തൻ്റെ പ്രദേശത്തെ മോസ്കോ എന്ന സ്ഥലം പോലും ഇപ്പോൽ യൂ.ഡി എഫ് അടക്കി വാഴുകയാണെന്നുമുള്ള ധാരണ എല്ലാം 2021 ഏപ്രിൽ മാസം ഒന്നാം തിയതി അസ്തമിച്ചു. സ. ആയിഷ പോറ്റി തുടങ്ങി വച്ച വികസനങ്ങളുടെ പിൻതുടർച്ചയും എൽ .ഡി. എഫ് ൻ്റെ മികച്ച സംഘടന പ്രവർത്തനവും കുളക്കട മണ്ണിൽ വേറെ തേര് ഓടി കേറില്ലാ എന്ന് അടിവരയിട്ട് പറയുന്ന പ്രകടനമാണ് ഏപ്രിൽ മാസം ഒന്നാം തിയതി നടന്നത് .
പഴയ കാല SFI ,DYFIപ്രവർത്തകരുടെ മണ്ഡലത്തിൽ ഉടനീളമുള്ള പ്രചരണം സ. കെ .എൻ .ബി യുടെ ഭൂരിപക്ഷം വർദ്ധിപ്പിക്കും എന്ന കാര്യത്തിലും സംശയമില്ല.. ചിലരൊക്കെ അവിടെയും ..ഇവിടെയും ഇരുന്ന് കുത്തിതിരിപ്പ് നടത്താൻ ശ്രമിക്കുന്നുണ്ടെന്ന് അറിഞ്ഞ് തന്നെയാണ് സ. കെ .എൻ . ബി ഈ തിരഞ്ഞെടുപ്പിന് നേരിടുന്നത്… മൂന്നാം സ്ഥാനത്ത് വരേണ്ട യുഡിഎഫ് ന് രണ്ടാം സ്ഥാനത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ ബി. ജെ. പി പാളയത്തിൽ നടക്കുന്നത്. ഇപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് സ്വന്തം വാർഡ് പോലും കൈവിട്ടു പോയ കാര്യം ഒന്നാം തിയതി ആണ് മനസ്സിലായത്…
