Asian Metro News

രക്ഷിതാക്കൾ മൊബൈലിൽ ഗെയിം കളിക്കുന്നത് നിർത്താൻ പറഞ്ഞു; 15 കാരൻ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

 Breaking News
  • ഇലക്ട്രിക് തൂണിന്റെ കുറ്റി അപകടാവസ്ഥയിൽ കൊട്ടാരക്കര എസ്പി ആഫീസിന് സമീപം ഇരുമ്പ് ഇലക്ട്രിക് തൂണ് അപകടാവസ്ഥ ഉണ്ടാക്കുന്നു വഴി യാത്രക്കാർ, ബൈക്ക് യാതക്കാർ , വലിയ വാഹനങ്ങൾ ഉൾപ്പെടെ അപകടം ഉണ്ടാകുന്നു. നേരത്തെ തൂൺ വാഹനങ്ങൾ ഇടിച്ചതിനെ തുടർന്ന് വളഞ്ഞ് നിന്നിരുന്നു പിന്നീട് അത് മുറിച്ചിരുന്നു ഈ...
  • തെരുവുവിളക്കുകളില്ല : വാഹനയാത്ര ഭീതിയിൽ കൊട്ടാരക്കര: ദേശിയപാതയിലും എംസി റോഡിലും കൊടുംവളവുകളിലും തെരുവു വിളക്കുകൾ ഇല്ല. റോഡിൻറെ ഇരുവശങ്ങളും നിർമ്മാണം നടക്കുന്ന ഇടങ്ങളിലും ഇതാണ് സ്ഥിതി. വേനൽ മഴ കടുത്തതോടെ അപകട സാധ്യത വർദ്ധിച്ചു.ദേശീയപാത അമ്പലത്തുംകാല മുതൽ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിൻറെ ഭാഗമായി റോഡ് വശങ്ങൾ കുഴിച്ചിട്ട നിലയിലാണ്...
  • കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല . കൊട്ടാരക്കര :കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല. തിരികെ ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിച്ചു. പുലമൺ ബ്രദറൻ ഹാളിൽ കോവിഡ് ആശുപത്രിക്കായി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചു നവീകരണം നടത്തിയെങ്കിലും 12 ദിവസം മാത്രമാണ് പ്രവർത്തിച്ചത്. 150 രോഗികളെ...
  • കുണ്ടറയിൽ കാണാതായ യൂവാവിൻറെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി കുണ്ടറ : കാണാതായ യുവാവിന്റെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തി . നെടുമ്പന സ്റ്റേഡിയം ജംഗ്ഷനിൽ സുധാ ഭവനിൽ ബാബുക്കുട്ടിയുടെ മകൻ സുരേഷ് (36) മൃതദേഹം കണ്ടെത്തിയത് . ഞായറാഴ്‌ച കൂട്ടുകാരുമൊത്തു പോയ സുരേഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ...
  • നിയമിതനായി കേരള ആരോഗ്യ സർവ്വകലാശാല അക്കാദമിക്ക് കൗൺസിൽ മെമ്പർ ആയി ഡോ: ഈപ്പൻ ചെറിയാൻ നിയമിതനായി. ചെങ്ങന്നൂർ ഭദ്രാസനം ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. നല്ലോർമല വീട്ടിൽ മുൻ ഫെഡറൽ ബാങ്ക് മനേജർ ഈപ്പൻ ചെറിയാൻന്റെയും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്...

രക്ഷിതാക്കൾ മൊബൈലിൽ ഗെയിം കളിക്കുന്നത് നിർത്താൻ പറഞ്ഞു; 15 കാരൻ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

രക്ഷിതാക്കൾ മൊബൈലിൽ ഗെയിം കളിക്കുന്നത് നിർത്താൻ പറഞ്ഞു; 15 കാരൻ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
April 02
04:32 2021

മൊബൈലിൽ കളിച്ചിരുന്ന കുട്ടിയെ അച്ഛനും അമ്മയും വഴക്കു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി.

മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നത് നിർത്താൻ രക്ഷിതാക്കൾ ആവശ്യപ്പെട്ടതിന് പിന്നാലെ ഏഴാം ക്ലാസ് വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. നോയിഡയിലെ സെക്ടർ 110 ൽ ഫെയ്സ് 2 പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

വ്യാഴാഴ്ച്ച രാവിലെയാണ് കുട്ടിയെ പണിപൂർത്തിയാകാത്ത കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച രാത്രി മൊബൈലിൽ കളിച്ചിരുന്ന കുട്ടിയെ അച്ഛനും അമ്മയും വഴക്കു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി.

ബുധനാഴ്ച്ച രാത്രി 8 മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതാകുന്നത്. വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച്ച രാവിലെ വീടിന് സമീപമുള്ള പണി പൂർത്തിയാകാത്ത കെട്ടിടത്തിന് താഴെ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തുന്നത്. കുട്ടി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചതാകാമെന്ന് അഡീഷണൽ ഡപ്യൂട്ടി കമ്മീഷണർ എളമരൻ ജി പറഞ്ഞു.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണത്തിൽ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സ്ഥലത്തു നിന്നും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തിയിട്ടുണ്ട്.

നോയിഡയിലും ഗ്രേറ്റർ നോയിഡ‍യിലും കഴിഞ്ഞ ദിവസം രണ്ട് ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിരുന്നു. 22 ഉം 35 ഉം പ്രായമുള്ള യുവാക്കളാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണ്.

റ്റൊരു സംഭവത്തിൽ, ന്യൂസിലാൻഡിലെ ഓക്‌ലൻഡിൽ മംഗളൂരു സ്വദേശികളായ ദമ്പതികൾ കുത്തേറ്റ് മരിച്ചു. 2007ൽ ഓക്‌ലൻഡിലേക്ക് കുടിയേറിയ മംഗലൂരുവിലെ ബൽമട്ട സ്വദേശികളായ ഹെർമൻ ബംഗേര (60), ഭാര്യ എലിസബത്ത് (55) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ മകൻ സീലിനെ (25) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഞ്ചിനീയറിംഗ് ബിരുദധാരിയായ സീലിന്റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. സംഘർഷത്തിനിടെ ഇടപെടാൻ ശ്രമിച്ച വഴിയാത്രക്കാരനെന്ന് കരുതുന്ന മറ്റൊരു വ്യക്തിയെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദമ്പതികളായ എലിസബത്തിനെയും ഹെർമൻ ബംഗേരയെയും കൊലപ്പെടുത്തിയ കേസിൽ ഒരാൾക്കെതിരെ കേസെടുത്തു. കൊലപാതകശ്രമം, രണ്ട് കൊലപാതകക്കുറ്റങ്ങൾ എന്നിവയാണ് 29കാരനായ പ്രതിയ്ക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത്. ഓക്‌ലൻഡ് ആശുപത്രിയിൽ ഇയാൾ പോലീസ് കാവലിൽ ചികിത്സയിലാണ്. യുവാവിൻ്റെ പേരു വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. യുവാവിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്താണെന്നും വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച സൂചനകൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. ചോദ്യം ചെയ്യൽ അടക്കമുള്ള അന്വേഷണ നടപടികൾ തുടരുകയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment