Fatima Sana Shaikh tested positive for Covid 19 | നിലവിൽ എല്ലാ മുൻകരുതലുകളും പ്രോട്ടോക്കോളുകളും പാലിക്കുന്നു എന്ന് നടി
നടി ഫാത്തിമ സന ഷെയ്ഖ് കോവിഡ് പോസിറ്റീവ്. ഇപ്പോൾ അവർ സ്വയം ക്വറന്റീനിലാണ്. വൈറസ് ബാധയെത്തുടർന്ന് ആവശ്യമായ എല്ലാ ആരോഗ്യ-സുരക്ഷാ പ്രോട്ടോക്കോളുകളും പിന്തുടരുകയാണെന്ന് നടി തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അപ്ഡേറ്റിൽ പങ്കുവച്ചു
‘ഞാൻ കോവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചു, നിലവിൽ എല്ലാ മുൻകരുതലുകളും പ്രോട്ടോക്കോളുകളും പാലിക്കുന്നു, ക്വറന്റീനിലാണ്.’ ആരാധകർക്കും, എല്ലാ അഭ്യുദയകാംക്ഷികൾക്കും ദംഗൽ താരം നന്ദി പറഞ്ഞു. ‘നിങ്ങളുടെ കരുതലിനും ആശങ്കകൾക്കും നന്ദി. ദയവായി സുരക്ഷിതമായി തുടരുക,’ ഫാത്തിമ കുറിച്ചു
നിതേഷ് തിവാരിയുടെ 2016 ലെ സൂപ്പർ ഹിറ്റ് ചിത്രമായ ദംഗലിൽ ആമിർ ഖാനും സന്യ മൽഹോത്രക്കും ഒപ്പം അഭിനയിച്ചതിന് ശേഷം ഫാത്തിമ സന ഷെയ്ഖ് പ്രേക്ഷകർക്ക് പരിചിതയായി
ലേഡിസ് സ്പെഷ്യൽ, അഗ്ലെ ജനാം മോഹെ ബിതിയ ഹായ് കിജോ തുടങ്ങിയ ടെലിവിഷൻ ഷോകളിൽ നടി അഭിനയിച്ചു. ആമിർ ഖാൻ, അമിതാഭ് ബച്ചൻ, കത്രീന കൈഫ് എന്നിവർ അഭിനയിച്ച തഗ്സ് ഓഫ് ഹിന്ദുസ്ഥാനിലും അവർ വേഷമിട്ടു. അനുരാഗ് ബസുവിന്റെ ലുഡോയിൽ ഫാത്തിമ അടുത്തിടെ പ്രത്യക്ഷപ്പെട്ടു. ജയ്ദീപ് അഹ്ലാവത്തിനൊപ്പം നെറ്റ്ഫ്ലിക്സിന്റെ അജീബ് ദസ്താനിൽ അവർ അടുത്തതായി അഭിനയിക്കും