Asian Metro News

Fatima Sana Shaikh Covid positive | നടി ഫാത്തിമ സന ഷെയ്‌ഖിന് കോവിഡ് സ്ഥിരീകരിച്ചു

 Breaking News
  • അഭിമന്യു കൊലപാതകം : ആർ എസ് എസ് പ്രവർത്തകൻ പൊലീസിൽ കീഴടങ്ങി ആലപ്പുഴ: വള്ളിക്കുന്നത്ത് 15 വയസ്സുകാരൻ അഭിമന്യു വിനെ കൊലപ്പെടുത്തിയ കേസിൽ ആർ എസ് എസ് പ്രവർത്തകൻ പൊലീസിൽ കീഴടങ്ങി. എറണാകുളത്തു പാലാരിവട്ടം പോലീസ്‌സ്റ്റേഷനിലാണ് സഞ്ജയ് ജിത്തു കീഴടങ്ങിയത് . ഇയാൾ ഉൾപ്പടെ കേസിൽ അഞ്ച്‌ പ്രതികൾ ഉണ്ടെന്നാണ് സൂചന.അഭിമന്യുവിന്റെ മൃതദേഹം വെള്ളിയാഴ്‌ച...
  • ഇന്ത്യയിൽ പ്രതിദിനം കോവിഡ് മരണംഉയരുമെന്ന് പഠന റിപ്പോർട്ടുകൾ ന്യൂഡൽഹി :രാജ്യത്തു പ്രതിദിനം കോവിഡ് മരണനിരക്കുകൾ 2300 വരെ ആകാമെന്ന് പഠനറിപ്പോർട്ട് . ലാൻഡ്‌സെറ് കോവിഡ് -19 കമ്മീഷൻ ഇന്ത്യൻ ടാസ്ക് ഫോഴ്‌സ് ആണ് പഠനം നടത്തിയത്. ജൂൺ ആദ്യവാരത്തോടെയായിരിക്കും മരണനിരക്ക് ഉയരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യയിൽ ടയർ 2,3 നഗരങ്ങളിൽ ആണ്...
  • സനുവിനെ കണ്ടെത്താനാകാതെ പോലീസ്! താമസക്കാരിലെ ചിലരുടെ മൊഴിയിലെ വൈരുധ്യം; വീണ്ടും ചോദ്യംചെയ്തു് കൊച്ചി:മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗയുടെ (13 ) പിതാവ് സനുമോഹനെ കണ്ടെത്താനാകാതെ പോലീസ് ,അന്വേഷണം തുടരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തി ആഴ്‌ചകൾ പിന്നിട്ടിട്ടും പിതാവിനെ കണ്ടെത്താത്ത സാഹചര്യത്തിൽ കേസ് ക്രൈം ബ്രാഞ്ചന് കൈമാറാനും സാധ്യത ഉണ്ട്. അതിനിടയിൽ സനുമോഹൻ താമസിച്ചിരുന്ന...
  • കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടയിൽ സ്ഫോടനം : സിപിഎം പ്രവർത്തകന് പരിക്ക് ഗുരുതതരം . കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടയിൽ സ്ഫോടനം സിപിഎം പ്രവർത്തകൻറെ രണ്ടു കൈപ്പത്തികളും അറ്റു.ഗുരുതരമായ പരിക്കുകളോടെ കതിരൂർ നാലാം മയിൽ സ്വദേശി നിജേഷിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. കതിരൂർ നാലാം മൈലിൽ വീടിനോടു ചേര്ന്നുള്ള പടക്കനിർമ്മാണത്തിനിടയിൽ ആണ് അപകടം സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ മറ്റൊരു സിപിഎം...
  • നൈജീരിയയിൽ പ്രീസ്കൂളിൽ തീപിടത്തം :20 കുട്ടികൾ മരിച്ചു മിയാമി: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ 20 കുട്ടികൾ മരിച്ചു. ഏഴു വയസ്സിനും പതിമൂന്നു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്.ചൊവ്വാഴ്‌ച 4 മണിയോടെയാണ് സംഭവം.വൈക്കോൽകൊണ്ടുനിർമ്മിച്ച സ്കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു തീപിടിത്തം. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.സ്കൂൾ ഗ്രൗണ്ടിലൂടെടെയാണ് തീപിടിത്തം...

Fatima Sana Shaikh Covid positive | നടി ഫാത്തിമ സന ഷെയ്‌ഖിന് കോവിഡ് സ്ഥിരീകരിച്ചു

Fatima Sana Shaikh Covid positive | നടി ഫാത്തിമ സന ഷെയ്‌ഖിന് കോവിഡ് സ്ഥിരീകരിച്ചു
March 30
11:44 2021

Fatima Sana Shaikh tested positive for Covid 19 | നിലവിൽ എല്ലാ മുൻകരുതലുകളും പ്രോട്ടോക്കോളുകളും പാലിക്കുന്നു എന്ന് നടി

നടി ഫാത്തിമ സന ​​ഷെയ്ഖ് കോവിഡ് പോസിറ്റീവ്. ഇപ്പോൾ അവർ സ്വയം ക്വറന്റീനിലാണ്. വൈറസ് ബാധയെത്തുടർന്ന് ആവശ്യമായ എല്ലാ ആരോഗ്യ-സുരക്ഷാ പ്രോട്ടോക്കോളുകളും പിന്തുടരുകയാണെന്ന് നടി തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അപ്‌ഡേറ്റിൽ പങ്കുവച്ചു

‘ഞാൻ കോവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചു, നിലവിൽ എല്ലാ മുൻകരുതലുകളും പ്രോട്ടോക്കോളുകളും പാലിക്കുന്നു, ക്വറന്റീനിലാണ്.’ ആരാധകർക്കും, എല്ലാ അഭ്യുദയകാംക്ഷികൾക്കും ദംഗൽ താരം നന്ദി പറഞ്ഞു. ‘നിങ്ങളുടെ കരുതലിനും ആശങ്കകൾക്കും നന്ദി. ദയവായി സുരക്ഷിതമായി തുടരുക,’ ഫാത്തിമ കുറിച്ചു

നിതേഷ് തിവാരിയുടെ 2016 ലെ സൂപ്പർ ഹിറ്റ് ചിത്രമായ ദംഗലിൽ ആമിർ ഖാനും സന്യ മൽഹോത്രക്കും ഒപ്പം അഭിനയിച്ചതിന് ശേഷം ഫാത്തിമ സന ​​ഷെയ്ഖ് പ്രേക്ഷകർക്ക് പരിചിതയായി

ലേഡിസ് സ്‌പെഷ്യൽ, അഗ്ലെ ജനാം മോഹെ ബിതിയ ഹായ് കിജോ തുടങ്ങിയ ടെലിവിഷൻ ഷോകളിൽ നടി അഭിനയിച്ചു. ആമിർ ഖാൻ, അമിതാഭ് ബച്ചൻ, കത്രീന കൈഫ് എന്നിവർ അഭിനയിച്ച തഗ്സ് ഓഫ് ഹിന്ദുസ്ഥാനിലും അവർ വേഷമിട്ടു. അനുരാഗ് ബസുവിന്റെ ലുഡോയിൽ ഫാത്തിമ അടുത്തിടെ പ്രത്യക്ഷപ്പെട്ടു. ജയ്ദീപ് അഹ്ലാവത്തിനൊപ്പം നെറ്റ്ഫ്ലിക്സിന്റെ അജീബ് ദസ്താനിൽ അവർ അടുത്തതായി അഭിനയിക്കും

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment