Asian Metro News

ജോയ്സ് ജോർജിനെ പോലെയുള്ള ബുദ്ധിജീവികളാണ് സിപിഎമ്മിലുള്ളതെങ്കിൽ പാർട്ടി പിരിച്ചു വിടേണ്ടി വരും: കെ മുരളീധരൻ

 Breaking News
  • ഇലക്ട്രിക് തൂണിന്റെ കുറ്റി അപകടാവസ്ഥയിൽ കൊട്ടാരക്കര എസ്പി ആഫീസിന് സമീപം ഇരുമ്പ് ഇലക്ട്രിക് തൂണ് അപകടാവസ്ഥ ഉണ്ടാക്കുന്നു വഴി യാത്രക്കാർ, ബൈക്ക് യാതക്കാർ , വലിയ വാഹനങ്ങൾ ഉൾപ്പെടെ അപകടം ഉണ്ടാകുന്നു. നേരത്തെ തൂൺ വാഹനങ്ങൾ ഇടിച്ചതിനെ തുടർന്ന് വളഞ്ഞ് നിന്നിരുന്നു പിന്നീട് അത് മുറിച്ചിരുന്നു ഈ...
  • തെരുവുവിളക്കുകളില്ല : വാഹനയാത്ര ഭീതിയിൽ കൊട്ടാരക്കര: ദേശിയപാതയിലും എംസി റോഡിലും കൊടുംവളവുകളിലും തെരുവു വിളക്കുകൾ ഇല്ല. റോഡിൻറെ ഇരുവശങ്ങളും നിർമ്മാണം നടക്കുന്ന ഇടങ്ങളിലും ഇതാണ് സ്ഥിതി. വേനൽ മഴ കടുത്തതോടെ അപകട സാധ്യത വർദ്ധിച്ചു.ദേശീയപാത അമ്പലത്തുംകാല മുതൽ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിൻറെ ഭാഗമായി റോഡ് വശങ്ങൾ കുഴിച്ചിട്ട നിലയിലാണ്...
  • കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല . കൊട്ടാരക്കര :കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല. തിരികെ ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിച്ചു. പുലമൺ ബ്രദറൻ ഹാളിൽ കോവിഡ് ആശുപത്രിക്കായി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചു നവീകരണം നടത്തിയെങ്കിലും 12 ദിവസം മാത്രമാണ് പ്രവർത്തിച്ചത്. 150 രോഗികളെ...
  • കുണ്ടറയിൽ കാണാതായ യൂവാവിൻറെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി കുണ്ടറ : കാണാതായ യുവാവിന്റെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തി . നെടുമ്പന സ്റ്റേഡിയം ജംഗ്ഷനിൽ സുധാ ഭവനിൽ ബാബുക്കുട്ടിയുടെ മകൻ സുരേഷ് (36) മൃതദേഹം കണ്ടെത്തിയത് . ഞായറാഴ്‌ച കൂട്ടുകാരുമൊത്തു പോയ സുരേഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ...
  • നിയമിതനായി കേരള ആരോഗ്യ സർവ്വകലാശാല അക്കാദമിക്ക് കൗൺസിൽ മെമ്പർ ആയി ഡോ: ഈപ്പൻ ചെറിയാൻ നിയമിതനായി. ചെങ്ങന്നൂർ ഭദ്രാസനം ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. നല്ലോർമല വീട്ടിൽ മുൻ ഫെഡറൽ ബാങ്ക് മനേജർ ഈപ്പൻ ചെറിയാൻന്റെയും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്...

ജോയ്സ് ജോർജിനെ പോലെയുള്ള ബുദ്ധിജീവികളാണ് സിപിഎമ്മിലുള്ളതെങ്കിൽ പാർട്ടി പിരിച്ചു വിടേണ്ടി വരും: കെ മുരളീധരൻ

ജോയ്സ് ജോർജിനെ പോലെയുള്ള ബുദ്ധിജീവികളാണ് സിപിഎമ്മിലുള്ളതെങ്കിൽ പാർട്ടി പിരിച്ചു വിടേണ്ടി വരും: കെ മുരളീധരൻ
March 30
08:55 2021

എംഎം മണി വേദിയിൽ ഇരിക്കുമ്പോൾ ജോയ്സ് ജോർജ് അശ്ലീല പരാമർശം നടത്തിയതിൽ അത്ഭുതമില്ലെന്നും കെ മുരളീധരൻ

തിരുവനന്തപുരം: ജോയ്സ് ജോർജിനെ പോലെയുള്ള ബുദ്ധിജീവികളാണ് സിപിഎമ്മിലുള്ളതെങ്കിൽ പാർട്ടി പിരിച്ചു വിടേണ്ടി വരുമെന്ന് കെ മുരളീധരൻ. എംഎം മണി വേദിയിൽ ഇരിക്കുമ്പോൾ ജോയ്സ് ജോർജ് അശ്ലീല പരാമർശം നടത്തിയതിൽ അത്ഭുതമില്ല.  ഒരേ നിലവാരമാണല്ലോവെന്നും കെ മുരളീധരൻ പരിഹസിച്ചു.

ഉടുമ്പൻചോലയിലെ എൽഡിഎഫ് സ്ഥാനാർഥി എംഎംമണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കവേയാണ് മുൻ ഇടുക്കി എം പിയായ ജോയ്സ് ജോർജ് രാഹുൽഗാന്ധിക്കെതിരെയും വിദ്യാർത്ഥിനികൾക്കെതിരേയും അധിക്ഷേപകരമായ പരാമർശം നടത്തിയത്. അവിവാഹിതനായ രാഹുൽ ഗാന്ധിയോട് ഇടപെടുമ്പോൾ പെൺകുട്ടികൾ സൂക്ഷിക്കണം എന്നായിരുന്നു ജോയ്സ് ജോർജിന്റെ അശ്ലീല പരാമർശം.

ഇതിനെതിരെ സംസ്ഥാനത്തൊട്ടാകെ വ്യാപക വിമർശനമാണ് ഉയർന്നത്. ഈ ഘട്ടത്തിലാണ് ജോയ്സ് ജോർജിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തിയത്. ജോയ്സ് ജോർജിനെ പോലെയുള്ള ബുദ്ധിജീവികളാണ് സിപിഎമ്മിലുള്ളതെങ്കിൽ പാർട്ടി പിരിച്ചു വിടേണ്ടി വരുമെന്ന് കെ മുരളീധരൻ പരിഹസിച്ചു.

തെരഞ്ഞെടുപ്പിലെ തോൽവി ഭയന്ന് സിപിഎമ്മിന്റെ സമനിലതെറ്റിയിരിക്കുകയാണ്. അതുകൊണ്ടാണ് എന്തും വിളിച്ചു പറയുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയത്. ജോയ്സ് ജോർജിന്റെ പരാമർശം ഇതാണ് സൂചിപ്പിക്കുന്നത്.വിഷയത്തിൽ മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്ന് അറിഞ്ഞാൽ കൊള്ളാം. ഇക്കാര്യത്തിൽ മറുപടി പറയാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്.
എംഎം മണി വേദിയിൽ ഇരിക്കുമ്പോൾ ജോയ്സ് ജോർജ് അശ്ലീല പരാമർശം നടത്തിയതിൽ തനിക്ക് ആശ്ചര്യമില്ല. ഇരുവർക്കും ഒരേ നിലവാരമാണല്ലോ എന്നും മുരളീധരൻ പരിഹസിച്ചു.

അതേസമയം, പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ജോയ്സ് ജോർജ് ഖേദപ്രകടനം നടത്തുകയും ചെയ്തു. രാഹുൽ ഗാന്ധിക്കെതിരെയുണ്ടായ പരാമർശം തെറ്റായിപ്പോയി എന്നും പ്രസംഗം പിൻവലിക്കുന്നുവെന്നും ജോയ്സ് ജോർജ് പറഞ്ഞു. തന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ജോയ്സ് ജോർജ് പറഞ്ഞു. കുമളി അണക്കരയിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതുവേദിയിൽ വച്ചാണ് ജോയ്സ് മാപ്പ് പറഞ്ഞത്.

ജോയ്‌സ് ജോർജിന്റെ പരാമർശം അനുചിതമാണെന്ന് ബൃന്ദാ കാരാട്ടും പ്രതികരിച്ചു. പ്രസ്താവന പിൻവലിച്ചു ജോയ്‌സ് തന്നെ മാപ്പ് പറഞ്ഞിട്ടുണ്ട്. ഈ മാതൃക കോൺഗ്രസ്‌ നേതാക്കളും പിന്തുടരണം. കെകെ ശൈലജയെ ഏറ്റവും മോശമായി അപമാനിച്ചത് മുല്ലപ്പള്ളിയാണ് എന്നാൽ മുല്ലപ്പള്ളി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

ജോയ്സിന്റെ പരാമര്‍ശം മുഖ്യമന്ത്രിയും തള്ളിയിരുന്നു. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അവഹേളിക്കുന്ന നിലപാട് ഇടതുപക്ഷത്തിനില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.അതേസമയം, ജോയ്‌സ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നായിരുന്നു എം എം മണിയുടെ പ്രതികരണം. രാഹുലിനെ വിമർശിക്കുക മാത്രമാണ് ഉണ്ടായത്. താനും ആ വേദിയിൽ ഉണ്ടായിരുന്നു. കോൺഗ്രസ്‌ അനാവശ്യ വിവാദം ഉണ്ടാക്കി വോട്ട് പിടിക്കാൻ ശ്രമിക്കുകയാണെന്നും എം എം മണി പറഞ്ഞു

.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment