കൊട്ടാരക്കര മര്‍ത്തോമാ ജൂബിലി മന്ദിരം കണ്വന്ഷന് സെന്റെറില്നടക്കുന്ന മഹാസമ്മേളനത്തില്‍ പ്രീയങ്ക ഗാന്ധി പങ്കെടുക്കും.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 30 ആം തീയതി 2.30 ന് കൊട്ടാരക്കരയില്‍ എത്തുമെന്ന് കൊടികുന്നില്‍ സുരേഷ് എം.പി. വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൊട്ടാരക്കര, പത്തനാപുരം,പുനലൂര്‍, ചടയമംഗലം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും ,പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കും. ജില്ലയില്‍ കൊട്ടാരക്കര കൂടാതെ കൊല്ലം, കരുനാഗപ്പള്ളി എന്നിവിടങ്ഹലിലെ യോഗത്തിലും പങ്കെടുക്കും. കരുനാഗപ്പള്ളിയില്‍ രാവിലെ 11.30നും കൊല്ലത്ത് 1.30നുമാണ് സമ്മേളനങ്ങള്‍. വാര്‍ത്താസമ്മേഷനത്തില്‍ ഡി.സി.സി. ജനറല്‍സെക്രട്ടറി ഹരികുമാര്‍, ഒ.രാജന് എന്നിവര്‍ പങ്കെടുത്തു.