Asian Metro News

‘വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നല്ല ഐഎഎസ് എടുക്കേണ്ടത്’: എൻ പ്രശാന്തിനെതിരെ മുഖ്യമന്ത്രി

 Breaking News
  • ഇലക്ട്രിക് തൂണിന്റെ കുറ്റി അപകടാവസ്ഥയിൽ കൊട്ടാരക്കര എസ്പി ആഫീസിന് സമീപം ഇരുമ്പ് ഇലക്ട്രിക് തൂണ് അപകടാവസ്ഥ ഉണ്ടാക്കുന്നു വഴി യാത്രക്കാർ, ബൈക്ക് യാതക്കാർ , വലിയ വാഹനങ്ങൾ ഉൾപ്പെടെ അപകടം ഉണ്ടാകുന്നു. നേരത്തെ തൂൺ വാഹനങ്ങൾ ഇടിച്ചതിനെ തുടർന്ന് വളഞ്ഞ് നിന്നിരുന്നു പിന്നീട് അത് മുറിച്ചിരുന്നു ഈ...
  • തെരുവുവിളക്കുകളില്ല : വാഹനയാത്ര ഭീതിയിൽ കൊട്ടാരക്കര: ദേശിയപാതയിലും എംസി റോഡിലും കൊടുംവളവുകളിലും തെരുവു വിളക്കുകൾ ഇല്ല. റോഡിൻറെ ഇരുവശങ്ങളും നിർമ്മാണം നടക്കുന്ന ഇടങ്ങളിലും ഇതാണ് സ്ഥിതി. വേനൽ മഴ കടുത്തതോടെ അപകട സാധ്യത വർദ്ധിച്ചു.ദേശീയപാത അമ്പലത്തുംകാല മുതൽ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിൻറെ ഭാഗമായി റോഡ് വശങ്ങൾ കുഴിച്ചിട്ട നിലയിലാണ്...
  • കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല . കൊട്ടാരക്കര :കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല. തിരികെ ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിച്ചു. പുലമൺ ബ്രദറൻ ഹാളിൽ കോവിഡ് ആശുപത്രിക്കായി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചു നവീകരണം നടത്തിയെങ്കിലും 12 ദിവസം മാത്രമാണ് പ്രവർത്തിച്ചത്. 150 രോഗികളെ...
  • കുണ്ടറയിൽ കാണാതായ യൂവാവിൻറെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി കുണ്ടറ : കാണാതായ യുവാവിന്റെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തി . നെടുമ്പന സ്റ്റേഡിയം ജംഗ്ഷനിൽ സുധാ ഭവനിൽ ബാബുക്കുട്ടിയുടെ മകൻ സുരേഷ് (36) മൃതദേഹം കണ്ടെത്തിയത് . ഞായറാഴ്‌ച കൂട്ടുകാരുമൊത്തു പോയ സുരേഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ...
  • നിയമിതനായി കേരള ആരോഗ്യ സർവ്വകലാശാല അക്കാദമിക്ക് കൗൺസിൽ മെമ്പർ ആയി ഡോ: ഈപ്പൻ ചെറിയാൻ നിയമിതനായി. ചെങ്ങന്നൂർ ഭദ്രാസനം ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. നല്ലോർമല വീട്ടിൽ മുൻ ഫെഡറൽ ബാങ്ക് മനേജർ ഈപ്പൻ ചെറിയാൻന്റെയും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്...

‘വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നല്ല ഐഎഎസ് എടുക്കേണ്ടത്’: എൻ പ്രശാന്തിനെതിരെ മുഖ്യമന്ത്രി

‘വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നല്ല ഐഎഎസ് എടുക്കേണ്ടത്’: എൻ പ്രശാന്തിനെതിരെ മുഖ്യമന്ത്രി
March 27
10:58 2021

വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നല്ല ഐഎഎസുകാർ പഠിക്കേണ്ടതെന്നും ആളുകളെ പറ്റിക്കാനല്ല വാട്സാപ്പിൽ മെസേജുകൾ അയക്കേണ്ടതെന്നും, വാട്സാപ്പിൽ എല്ലാവർക്കും മെസേജ് അയച്ച് തെളിവുണ്ടാക്കാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രി

കൊച്ചി: കെ.എസ്.ഐ.ഡി.സി എം.ഡി എൻ പ്രശാന്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിലെ എൽഡിഎഫ് പൊതുയോഗത്തിലാണ് പ്രശാന്തിനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമർശിച്ചത്. വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നല്ല ഐഎഎസുകാർ പഠിക്കേണ്ടതെന്നും ആളുകളെ പറ്റിക്കാനല്ല വാട്സാപ്പിൽ  മെസേജുകൾ അയക്കേണ്ടതെന്നും, വാട്സാപ്പിൽ എല്ലാവർക്കും മെസേജ് അയച്ച് തെളിവുണ്ടാക്കാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിൽ കടലാസുകൾ നീങ്ങുക ഫയലുകളായിട്ടാണ്. ആ ഫയൽ ഒരാളുടെ അടുത്തും ഈ പറയുന്ന കോർപ്പറേഷൻ (കെഎസ്ഐഡിസി) അയച്ചിട്ടില്ല. ബന്ധപ്പെട്ട മന്ത്രിയോ സെക്രട്ടറിയോ ആരും ഒന്നു അറിയില്ല. വ്യക്തമായൊരു ഗൂഢലക്ഷ്യം ഇതിലുണ്ട്. അതിൻ്റെ ഭാഗമായി ഒരുപാട് വാട്സാപ്പ് മെസേജുകൾ അയക്കുകയാണ് ചെയ്തത്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഈ മെസേജുകൾ. ഇങ്ങനെ മെസേജ് കിട്ടിയാൽ ചിലർ ഒക്കെ എന്നു മെസേജ് അയക്കും.

അതിനർത്ഥം മെസേജ് അംഗീകരിച്ചു എന്നല്ല മെസേജ് കണ്ടു എന്നു മാത്രമാണ്. ആ രീതിയിൽ ചില പ്രതികരണം മാത്രമാണ് ഇക്കാര്യത്തിൽ ഉണ്ടായത്. ഇയാൾ എല്ലാരേയും അറിയിച്ചു എന്നു തെളിവുണ്ടാക്കാൻ വേണ്ടി ഇത്തരം മെസേജുകൾ അയച്ചതാണെന്ന് അദ്ദേഹം തന്നെ പുറത്തു പറയുകയാണ്. എത്ര വലിയ ഗൂഢാലോചനയാണ് അരങ്ങേറിയതെന്ന് നോക്കൂ – പ്രശാന്തിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ആഴക്കടൽ മത്സ്യബന്ധനക്കരാറുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിരുന്നുവെന്നും ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നുവെന്നും വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് ആഴക്കടൽ മത്സ്യബന്ധന കരാറിൽ ഒപ്പിട്ട കെഎസ്ഐഡിസി എംഡി എൻ പ്രശാന്തിനെ പൊതുവേദിയിൽ മുഖ്യമന്ത്രി വിമർശനം ഉന്നയിക്കുന്നത്. വിവാദങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവും മുഖ്യമന്ത്രി ഉയർത്തുന്നു.

എല്ലാ ജാതിമത വിഭാഗങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിൽ പിന്തുണച്ചു. ഇതു കണ്ടപ്പോൾ വല്ലാത്ത പേടി കോൺഗ്രസിനും ലീഗിനും യുഡിഎഫിനുമുണ്ടായി. ഇതെല്ലാം മറികടക്കാൻ വലിയ ഗൂഢാലോചന അരങ്ങേറി. സർക്കാർ തലത്തിൽ കാര്യങ്ങൾ നടത്തുന്ന പ്രത്യേക വിദഗ്ധരുണ്ട്. ഇവർക്ക് സർക്കാർ ആദ്യം മുന്നറിയിപ്പ് നൽകി. അവതാരങ്ങൾ തന്റെ അടുത്തേക്ക് വരരുത് എന്നു പറഞ്ഞു.

ഇങ്ങനെ സർക്കാരിനോട് അടുക്കാൻ പറ്റാതെ പിന്തള്ളപ്പെട്ട അവതാരങ്ങൾ ദല്ലാളിൻ്റെ സഹായത്തോടെ ഗൂഢാലോചന നടത്തി.  ഈ ഗൂഢാലോചനയുടെ ഭാഗമാണ് ആഴക്കടൽ മത്സ്യ ബന്ധന വിവാദം. നിലപാടുകൾ ആണ് പ്രധാനം താത്കാലിക ലാഭത്തിനു വേണ്ടി ഞഞ്ഞാ പിഞ്ഞാ പറയുക എൽ ഡി എഫ് നയമല്ല. കോട്ട് വാങ്ങിയിട്ട് കേരളത്തിൽ വ്യവസായം തുടങ്ങാൻ എന്ന പേരിൽ ചിലർ വിദേശത്ത് നിന്നും വരാറുണ്ട്. അത്തരത്തിൽ ഒരു കമ്പനി ആണ് ആഴക്കടൽ കരാറിനായി വന്നത്. ഈ ഗൂഢാലോചയിൽ പ്രതിപക്ഷ നേതാവിന്റെ ചില ആളുകൾ പങ്കെടുത്തു.  ഇപ്പോൾ ഉള്ളവരും മുൻപ് ഉണ്ടായിരുന്നവരും അതിലുണ്ട്.

ആഴക്കടലിൽ മത്സ്യബന്ധനം നടത്തുവാൻ വലിയ വിദേശ ട്രോളറുകൾക്ക് അനുമതി നൽകിയത് രാജ്യത്തെ കോൺഗ്രസ്‌ സർക്കാരാണെന്നും കോൺഗ്രസും ബിജെപിയും ഇത്തരം കാര്യങ്ങളിൽ ഒരേ നയമാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പന്നരെ കൂടുതൽ സമ്പന്നരാക്കാനും ദരിദ്രരെ കൂടുതൽ ദരിദ്രരാക്കാനുമുള്ള നയമാണിത്. വിദേശ ട്രോളർ അനുവദിക്കില്ല എന്ന നയമാണ് എൽഡിഎഫ് സ്വീകരിച്ചത്. ഇനിയുള്ള സർക്കാരിന്റ് കാലത്ത് മത്സ്യ തൊഴിലാളികളെ പ്രത്യേക സേന വിഭാഗം ആയി അണി നിരത്തും. അതിനാവശ്യമായ പരിശീലനം അവർക്ക് നൽകും. പ്രത്യേക സന്ദർഭങ്ങളിൽ അവരെ രക്ഷ പ്രവർത്തനത്തിന് ഉപയോഗിക്കും എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു – മുഖ്യമന്ത്രി പറഞ്ഞു.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment