Asian Metro News

തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും: തൊഴിലാളികള്‍ക്ക് ടി സിദ്ദീഖിന്റെ ഉറപ്പ്

 Breaking News
  • അഭിമന്യു കൊലപാതകം : ആർ എസ് എസ് പ്രവർത്തകൻ പൊലീസിൽ കീഴടങ്ങി ആലപ്പുഴ: വള്ളിക്കുന്നത്ത് 15 വയസ്സുകാരൻ അഭിമന്യു വിനെ കൊലപ്പെടുത്തിയ കേസിൽ ആർ എസ് എസ് പ്രവർത്തകൻ പൊലീസിൽ കീഴടങ്ങി. എറണാകുളത്തു പാലാരിവട്ടം പോലീസ്‌സ്റ്റേഷനിലാണ് സഞ്ജയ് ജിത്തു കീഴടങ്ങിയത് . ഇയാൾ ഉൾപ്പടെ കേസിൽ അഞ്ച്‌ പ്രതികൾ ഉണ്ടെന്നാണ് സൂചന.അഭിമന്യുവിന്റെ മൃതദേഹം വെള്ളിയാഴ്‌ച...
  • ഇന്ത്യയിൽ പ്രതിദിനം കോവിഡ് മരണംഉയരുമെന്ന് പഠന റിപ്പോർട്ടുകൾ ന്യൂഡൽഹി :രാജ്യത്തു പ്രതിദിനം കോവിഡ് മരണനിരക്കുകൾ 2300 വരെ ആകാമെന്ന് പഠനറിപ്പോർട്ട് . ലാൻഡ്‌സെറ് കോവിഡ് -19 കമ്മീഷൻ ഇന്ത്യൻ ടാസ്ക് ഫോഴ്‌സ് ആണ് പഠനം നടത്തിയത്. ജൂൺ ആദ്യവാരത്തോടെയായിരിക്കും മരണനിരക്ക് ഉയരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യയിൽ ടയർ 2,3 നഗരങ്ങളിൽ ആണ്...
  • സനുവിനെ കണ്ടെത്താനാകാതെ പോലീസ്! താമസക്കാരിലെ ചിലരുടെ മൊഴിയിലെ വൈരുധ്യം; വീണ്ടും ചോദ്യംചെയ്തു് കൊച്ചി:മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗയുടെ (13 ) പിതാവ് സനുമോഹനെ കണ്ടെത്താനാകാതെ പോലീസ് ,അന്വേഷണം തുടരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തി ആഴ്‌ചകൾ പിന്നിട്ടിട്ടും പിതാവിനെ കണ്ടെത്താത്ത സാഹചര്യത്തിൽ കേസ് ക്രൈം ബ്രാഞ്ചന് കൈമാറാനും സാധ്യത ഉണ്ട്. അതിനിടയിൽ സനുമോഹൻ താമസിച്ചിരുന്ന...
  • കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടയിൽ സ്ഫോടനം : സിപിഎം പ്രവർത്തകന് പരിക്ക് ഗുരുതതരം . കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടയിൽ സ്ഫോടനം സിപിഎം പ്രവർത്തകൻറെ രണ്ടു കൈപ്പത്തികളും അറ്റു.ഗുരുതരമായ പരിക്കുകളോടെ കതിരൂർ നാലാം മയിൽ സ്വദേശി നിജേഷിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. കതിരൂർ നാലാം മൈലിൽ വീടിനോടു ചേര്ന്നുള്ള പടക്കനിർമ്മാണത്തിനിടയിൽ ആണ് അപകടം സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ മറ്റൊരു സിപിഎം...
  • നൈജീരിയയിൽ പ്രീസ്കൂളിൽ തീപിടത്തം :20 കുട്ടികൾ മരിച്ചു മിയാമി: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ 20 കുട്ടികൾ മരിച്ചു. ഏഴു വയസ്സിനും പതിമൂന്നു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്.ചൊവ്വാഴ്‌ച 4 മണിയോടെയാണ് സംഭവം.വൈക്കോൽകൊണ്ടുനിർമ്മിച്ച സ്കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു തീപിടിത്തം. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.സ്കൂൾ ഗ്രൗണ്ടിലൂടെടെയാണ് തീപിടിത്തം...

തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും: തൊഴിലാളികള്‍ക്ക് ടി സിദ്ദീഖിന്റെ ഉറപ്പ്

തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും: തൊഴിലാളികള്‍ക്ക് ടി സിദ്ദീഖിന്റെ ഉറപ്പ്
March 27
04:16 2021


കല്‍പ്പറ്റ: കല്‍പ്പറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ടി സിദ്ദിഖിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിന് ആവശ തുടക്കം. തോട്ടം തൊഴിലാളി മേഖലയായ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയില്‍ ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്ത പ്രചാരണത്തിന് എങ്ങും ആവേശജ്വല വരവേല്‍പ്പാണ് ലഭിച്ചത്. തോട്ടം മേഖലകളിലൂടെയായിരുന്നു കഴിഞ്ഞ ദിവസത്തെ സിദ്ദിഖിന്റെ പര്യടനം. അട്ടമല, ചൂരല്‍മല, ഏലവയല്‍, കള്ളാടി, താഞ്ഞിലോട്, അഞ്ച്‌റോഡ്, മേലെനെല്ലിമുണ്ട, കടൂര്‍, മാന്‍കുന്ന്, ലക്കിഹില്‍, നെടുമ്പാല, ജയ്ഹിന്ദ് തുടങ്ങിയ തോട്ടം മേഖലകളിലെല്ലാം സ്ഥാനാര്‍ത്ഥിയെ കാണാനും ആശീര്‍വദിക്കാനും നിരവധി തൊഴിലാളികളെത്തിയിരുന്നു.
എല്ലായിടങ്ങളിലും ഹൃസ്വമായ പ്രസംഗത്തിലൂടെ തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് സിദ്ദിഖ് ഉറപ്പ് നല്‍കി. വേതനം വര്‍ദ്ധിപ്പിക്കല്‍, ഭവന പദ്ധതി നടപ്പാക്കല്‍, ചികിത്സാ സൗകര്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം താന്‍ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ പരിഹാരം കാണുമെന്നും തൊഴിലാളികള്‍ക്ക് വാക്ക് നല്‍കിയായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം. പര്യടനം ഇന്നലെ മുട്ടിലില്‍ സമാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ജന.കണ്‍വീനര്‍ പി.ടി ഗോപാലകുറുപ്പ്, അഡ്വ.ടി.ജെ ഐസക്, പി.പി ആലി, പി.കെ കുഞ്ഞിമൊയ്തീന്‍, റസാഖ് കല്‍പ്പറ്റ, ഗോകുല്‍ദാസ് കോട്ടയില്‍, രാംകുമാര്‍, ടി ഹംസ, ബി സുരേഷ്ബാബു, പി.കെ അഷ്‌റഫ്, അമല്‍ജോയി, അരുണ്‍ദേവ് എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
ഇന്ന് (വെള്ളി) 8.00 മൈലാടുംകുന്ന്, 8.30 ചെന്നലോട്, 9.00 എച്ച്.എസ് ജംഗ്ഷന്‍, 9.15 കല്ലങ്കരി, 9.30 കോട്ടക്കുന്ന്, 9.45 കാപ്പുവയല്‍, 10.00 പത്താംമൈല്‍, 10.15 എട്ടാംമൈല്‍, 10.30 പാറത്തോട്, 10.45 ഇടിയംവയല്‍, 11.00 മേല്‍മുറി, 11.15 ആറാംമൈല്‍, 11.30 അച്ചൂര്‍ നോര്‍ത്ത്, 11.45 അച്ചൂര്‍, 12.00 പൊഴുതന, 12.30 പെരുങ്കോട, 1.00 പന്ത്രണ്ടാംപാലം, 2.00 സുഗന്ധഗിരി, 2.30 നരിക്കോട്ട്മുക്ക്, 3.00 തളിപ്പുഴ, 3.45 ലക്കിടി, 3.45 അട്ടമല, 4.00 മുള്ളമ്പാറ, 4.30 ചാരിറ്റി, 4.45 ഒലിവ്മല, 5.00 കലിക, 5.15 വെള്ളാരംകുന്ന്, 5.30 പെരുന്തട്ട, 6.00 ചുണ്ടേല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.

അടിക്കുറിപ്പ്…..

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ടി സിദ്ദിഖ് നെല്ലിമുണ്ടയില്‍ തൊഴിലാളികളോട് വോട്ടഭ്യര്‍ത്ഥിക്കുന്നു

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment