Asian Metro News

Coronavirus | ഏപ്രിൽ പകുതിയോടെ ഇന്ത്യയിലെ രണ്ടാം കോവിഡ് തരംഗം തീവ്രമാകും; എസ്ബിഐ റിപ്പോർട്ട്

 Breaking News
  • ഇന്ത്യയിൽ പ്രതിദിനം കോവിഡ് മരണംഉയരുമെന്ന് പഠന റിപ്പോർട്ടുകൾ ന്യൂഡൽഹി :രാജ്യത്തു പ്രതിദിനം കോവിഡ് മരണനിരക്കുകൾ 2300 വരെ ആകാമെന്ന് പഠനറിപ്പോർട്ട് . ലാൻഡ്‌സെറ് കോവിഡ് -19 കമ്മീഷൻ ഇന്ത്യൻ ടാസ്ക് ഫോഴ്‌സ് ആണ് പഠനം നടത്തിയത്. ജൂൺ ആദ്യവാരത്തോടെയായിരിക്കും മരണനിരക്ക് ഉയരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യയിൽ ടയർ 2,3 നഗരങ്ങളിൽ ആണ്...
  • സനുവിനെ കണ്ടെത്താനാകാതെ പോലീസ്! താമസക്കാരിലെ ചിലരുടെ മൊഴിയിലെ വൈരുധ്യം; വീണ്ടും ചോദ്യംചെയ്തു് കൊച്ചി:മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗയുടെ (13 ) പിതാവ് സനുമോഹനെ കണ്ടെത്താനാകാതെ പോലീസ് ,അന്വേഷണം തുടരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തി ആഴ്‌ചകൾ പിന്നിട്ടിട്ടും പിതാവിനെ കണ്ടെത്താത്ത സാഹചര്യത്തിൽ കേസ് ക്രൈം ബ്രാഞ്ചന് കൈമാറാനും സാധ്യത ഉണ്ട്. അതിനിടയിൽ സനുമോഹൻ താമസിച്ചിരുന്ന...
  • കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടയിൽ സ്ഫോടനം : സിപിഎം പ്രവർത്തകന് പരിക്ക് ഗുരുതതരം . കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടയിൽ സ്ഫോടനം സിപിഎം പ്രവർത്തകൻറെ രണ്ടു കൈപ്പത്തികളും അറ്റു.ഗുരുതരമായ പരിക്കുകളോടെ കതിരൂർ നാലാം മയിൽ സ്വദേശി നിജേഷിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. കതിരൂർ നാലാം മൈലിൽ വീടിനോടു ചേര്ന്നുള്ള പടക്കനിർമ്മാണത്തിനിടയിൽ ആണ് അപകടം സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ മറ്റൊരു സിപിഎം...
  • നൈജീരിയയിൽ പ്രീസ്കൂളിൽ തീപിടത്തം :20 കുട്ടികൾ മരിച്ചു മിയാമി: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ 20 കുട്ടികൾ മരിച്ചു. ഏഴു വയസ്സിനും പതിമൂന്നു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്.ചൊവ്വാഴ്‌ച 4 മണിയോടെയാണ് സംഭവം.വൈക്കോൽകൊണ്ടുനിർമ്മിച്ച സ്കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു തീപിടിത്തം. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.സ്കൂൾ ഗ്രൗണ്ടിലൂടെടെയാണ് തീപിടിത്തം...
  • ഇലക്ട്രിക് തൂണിന്റെ കുറ്റി അപകടാവസ്ഥയിൽ കൊട്ടാരക്കര എസ്പി ആഫീസിന് സമീപം ഇരുമ്പ് ഇലക്ട്രിക് തൂണ് അപകടാവസ്ഥ ഉണ്ടാക്കുന്നു വഴി യാത്രക്കാർ, ബൈക്ക് യാതക്കാർ , വലിയ വാഹനങ്ങൾ ഉൾപ്പെടെ അപകടം ഉണ്ടാകുന്നു. നേരത്തെ തൂൺ വാഹനങ്ങൾ ഇടിച്ചതിനെ തുടർന്ന് വളഞ്ഞ് നിന്നിരുന്നു പിന്നീട് അത് മുറിച്ചിരുന്നു ഈ...

Coronavirus | ഏപ്രിൽ പകുതിയോടെ ഇന്ത്യയിലെ രണ്ടാം കോവിഡ് തരംഗം തീവ്രമാകും; എസ്ബിഐ റിപ്പോർട്ട്

Coronavirus | ഏപ്രിൽ പകുതിയോടെ ഇന്ത്യയിലെ രണ്ടാം കോവിഡ് തരംഗം തീവ്രമാകും; എസ്ബിഐ റിപ്പോർട്ട്
March 26
05:05 2021

കോവിഡിനെ പ്രതിരോധിക്കാൻ പ്രാദേശിക ലോക്ക്ഡൗണുകളോ നിയന്ത്രണങ്ങളോ മതിയാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു

ന്യൂഡൽഹി: ഏപ്രിൽ മാസം പകുതിയോടെ ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം തീവ്രമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരി മുതൽ ദിവസേനയുള്ള കോവിഡ‍് കേസുകൾ വർധിച്ചു വരുന്ന സാഹചര്യമാണ് ഇന്ത്യയിൽ ഉള്ളത്. ഫെബ്രുവരി 15 മുതലുള്ള ദിവസങ്ങൾ എണ്ണുകയാണെങ്കിൽ കോവിഡിന്റെ രണ്ടാം തരംഗം നൂറ് ദിവസമെങ്കിലും നീണ്ടു നിൽക്കുമെന്നും റിപ്പോർട്ട് പറയുന്നു.

മാർച്ച് 23 വരെയുള്ള രാജ്യത്തെ കോവിഡ് നിരക്ക് അടിസ്ഥാനമാക്കിയാൽ രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ കോവിഡ് കേസുകൾ 25 ലക്ഷം വരെ ഉയർന്നേക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ പ്രാദേശിക ലോക്ക്ഡൗണുകളോ നിയന്ത്രണങ്ങളോ മതിയാകില്ലെന്നും വാക്സിനേഷൻ വ്യാപകമാക്കുക മാത്രമാണ് ഏക പോംവഴിയെന്നും 28 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ പ്രതിദിനം 34 ലക്ഷം പേർക്കാണ് വാക്സിൻ നൽകുന്നത്. ഇത് 40-45 ലക്ഷമായി ഉയർത്തണമെന്നും 45 വയസ്സിനുമുകളിലുള്ളവർക്കുള്ള കുത്തിവെപ്പ് നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏപ്രിൽ ഒന്നു മുതൽ 45 വയസ് തികഞ്ഞ എല്ലാവർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.

മാർച്ച് 23 വരെയുള്ള കണക്കുകൾ പ്രകാരം 5.21 കോടി ഡോസുകൾ രാജ്യത്തെ ജനങ്ങൾക്ക് നൽകിക്കഴിഞ്ഞു.

Also Read-45 വയസ് തികഞ്ഞവർക്ക് ഏപ്രിൽ 1 മുതൽ കോവിഡ് വാക്സിൻ സ്വീകരിക്കാം; സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ

ഇന്നലെ മാത്രം 53,476 പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,17,87,534 ആയി. ഒരിടവേളയ്ക്ക് ശേഷമാണ് കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്നത്. പ്രതിദിന കണക്ക് ഇരുപതിനായിരത്തിൽ താഴെ വരെ എത്തി നിന്നിരുന്നുവെങ്കിലും പെട്ടെന്ന് വീണ്ടും ഉയരുകയായിരുന്നു. നിലവിൽ പ്രതിദിന കണക്കിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. കോവിഡ് വ്യാപനം വളരെ രൂക്ഷമായി തന്നെ ബാധിച്ച സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം സ്ഥിരീകരിച്ചത് 31,855 കോവിഡ് കേസുകളാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്.

പ്രതിദിന പുതിയ കേസുകളുടെ നിലവിലെ നിലവാരത്തിൽ നിന്ന് ആദ്യ തരംഗത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്കുള്ള ദിവസങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഏപ്രിൽ രണ്ടാം പകുതിയിൽ ഇന്ത്യ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

Also Read-Covid 19 | പ്രതിദിന കോവിഡ് കേസുകൾ ഉയരുന്നു; രാജ്യത്ത് വീണ്ടും ആശങ്കയായി രോഗ വ്യാപനം

കേരളത്തിൽ ഇന്നലെ ൃ1989 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട 101, തൃശൂര്‍ 94, കാസര്‍ഗോഡ് 92, ഇടുക്കി 89, പാലക്കാട് 72, വയനാട് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (5), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 108 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment