Asian Metro News

മത്സരാര്ഥിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് അന്തരിച്ചു.

 Breaking News
  • ഇലക്ട്രിക് തൂണിന്റെ കുറ്റി അപകടാവസ്ഥയിൽ കൊട്ടാരക്കര എസ്പി ആഫീസിന് സമീപം ഇരുമ്പ് ഇലക്ട്രിക് തൂണ് അപകടാവസ്ഥ ഉണ്ടാക്കുന്നു വഴി യാത്രക്കാർ, ബൈക്ക് യാതക്കാർ , വലിയ വാഹനങ്ങൾ ഉൾപ്പെടെ അപകടം ഉണ്ടാകുന്നു. നേരത്തെ തൂൺ വാഹനങ്ങൾ ഇടിച്ചതിനെ തുടർന്ന് വളഞ്ഞ് നിന്നിരുന്നു പിന്നീട് അത് മുറിച്ചിരുന്നു ഈ...
  • തെരുവുവിളക്കുകളില്ല : വാഹനയാത്ര ഭീതിയിൽ കൊട്ടാരക്കര: ദേശിയപാതയിലും എംസി റോഡിലും കൊടുംവളവുകളിലും തെരുവു വിളക്കുകൾ ഇല്ല. റോഡിൻറെ ഇരുവശങ്ങളും നിർമ്മാണം നടക്കുന്ന ഇടങ്ങളിലും ഇതാണ് സ്ഥിതി. വേനൽ മഴ കടുത്തതോടെ അപകട സാധ്യത വർദ്ധിച്ചു.ദേശീയപാത അമ്പലത്തുംകാല മുതൽ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിൻറെ ഭാഗമായി റോഡ് വശങ്ങൾ കുഴിച്ചിട്ട നിലയിലാണ്...
  • കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല . കൊട്ടാരക്കര :കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല. തിരികെ ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിച്ചു. പുലമൺ ബ്രദറൻ ഹാളിൽ കോവിഡ് ആശുപത്രിക്കായി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചു നവീകരണം നടത്തിയെങ്കിലും 12 ദിവസം മാത്രമാണ് പ്രവർത്തിച്ചത്. 150 രോഗികളെ...
  • കുണ്ടറയിൽ കാണാതായ യൂവാവിൻറെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി കുണ്ടറ : കാണാതായ യുവാവിന്റെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തി . നെടുമ്പന സ്റ്റേഡിയം ജംഗ്ഷനിൽ സുധാ ഭവനിൽ ബാബുക്കുട്ടിയുടെ മകൻ സുരേഷ് (36) മൃതദേഹം കണ്ടെത്തിയത് . ഞായറാഴ്‌ച കൂട്ടുകാരുമൊത്തു പോയ സുരേഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ...
  • നിയമിതനായി കേരള ആരോഗ്യ സർവ്വകലാശാല അക്കാദമിക്ക് കൗൺസിൽ മെമ്പർ ആയി ഡോ: ഈപ്പൻ ചെറിയാൻ നിയമിതനായി. ചെങ്ങന്നൂർ ഭദ്രാസനം ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. നല്ലോർമല വീട്ടിൽ മുൻ ഫെഡറൽ ബാങ്ക് മനേജർ ഈപ്പൻ ചെറിയാൻന്റെയും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്...

മത്സരാര്ഥിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് അന്തരിച്ചു.

മത്സരാര്ഥിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് അന്തരിച്ചു.
March 24
06:15 2021

കൊച്ചി : ബി​ഗ് ബോസ് സീസൺ മൂന്നിന്റെ വേദിയിൽ ഭാഗ്യലക്ഷ്മിയെ തേടിയെത്തിയത് മുൻഭർത്താവ് രമേശ് കുമാർ അന്തരിച്ചുവെന്ന വാർത്തയാണ്. കൺഫെഷൻ റൂമിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ബി​ഗ് ബോസ് ഇക്കാര്യം ഭാഗ്യലക്ഷ്മിയെ അറിയിച്ചത്.

കുറച്ചുനാളായി അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നെന്നും ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് താൻ പോയി കണ്ടിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തങ്ങൾ വിവാഹ മോചിതരായതുകൊണ്ട് തന്നേക്കാളും അവിടെ മക്കളുടെ സാന്നിധ്യമാണ് ആവശ്യമെന്നും അവരോട് ഒന്ന് സംസാരിക്കാനുള്ള അവസരം ഒരുക്കണമെന്നും ബിഗ് ബോസിനോട് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. പിന്നാലെ അതിനുള്ള അവസരം ഒരുക്കാമെന്ന് ബി​ഗ് ബോസ് അറിയിക്കുകയായിരുന്നു.

കുറച്ച് നാളായി വൃക്ക സംബന്ധമായ അസുഖങ്ങളാൽ രമേശ് ചികിത്സയിൽ ആയിരുന്നുവെന്ന് ഭാ​ഗ്യലക്ഷ്മി മത്സരാർത്ഥികളോട് പറഞ്ഞു. കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ദുഃഖ വാർത്തയെ ഞെട്ടലോടെയാണ് മറ്റ് മത്സരാർത്ഥികൾ കേട്ടത്. പിന്നാലെ എല്ലാവരും ഭാ​ഗ്യലക്ഷ്മിയെ ആശ്വസിപ്പിക്കുകയും ചെയ്തു. 1985ൽ ആണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹിതരായത്. പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment