കൊട്ടാരക്കരയിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ നിന്നും താഴെ വീണ് യുവാവ് മരിച്ചു. കൊട്ടാരക്കര തൃക്കണ്ണമംഗൽ കാഞ്ഞിരംവിള വീട്ടിൽ മഹേഷ്(മനു-26) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. കൊട്ടാരക്കര സബ് ജയിലിന് സമീപത്തെ കെട്ടിടത്തിൽ വച്ചാണ് സംഭവം. പെട്ടി ഓട്ടോ ഓടിക്കുന്ന മഹേഷ് സാധനവുമായി ഇവിടേക്ക് എത്തിയതാണ്. മറ്റ് തൊഴിലാളികളുമായി വർത്തമാനം പറയുന്നതിനിടയിൽ കൈവരിയുണ്ടെന്ന ധാരണയിൽ വശത്തേക്ക് ചാരിനിന്നെങ്കിലും താഴേക്ക് പതിക്കുകയായിരുന്നു. ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: അജിത. മകൾ: ആത്മിക. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
