കൊല്ലം റൂറൽ പോലീസ് ജില്ലയിൽ, കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന വനിതാസെല്ലിൽ ജനങ്ങള്‍ക്ക് നേരിട്ടും അല്ലാതെയും വനിതാസെല്‍ മുഖാന്തിരം അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നു. 2020 മുതല്‍ ഗാര്‍ഹിക അതിക്രമങ്ങള്‍ തടയുന്നതിനായി വനിതാസെല്ലില്‍ ഡൊമസ്റ്റക് കോണ്‍ഫ്ളിക്ട് റസല്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ച് വരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വീട്ടിനുള്ളില്‍ ഇരുന്ന് തന്നെ അവരുടെ പരാതികള്‍ വിളിച്ച് അിറയിക്കാം. ഉടനടി പരിഹാരം കാണുന്നു.വിളിക്കേണ്ട നമ്പര്‍ 9497931113. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ഗാര്‍ഹിക അതിക്രമവുമായി ബന്ധപ്പെട്ട പരാതികള്‍ വിളിച്ചറിയിക്കാം.
കുട്ടികളില്‍ വര്‍ദ്ധിച്ച് വരുന്ന ആത്ഹത്യാ പ്രവണത തടയുന്നതിനും അവരുടെ മാനസ്സിക സംഘര്‍ഷം ലഘൂകരിക്കുന്നതിനും പ്രശ്നങ്ങള്‍ തുറന്ന് സംസാരിക്കുന്നതിനുമായി കേരളാ പോലീസ് ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന പദ്ധതിയാണ് ڇചിരിڈ വിളിക്കേണ്ട നമ്പര്‍ 9497900200 സൈക്കോളജിസ്റ്റ്, സൈക്ക്യാട്രിസ്റ്റ് വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ എന്നിവരുടെ സേവനവും കൗണ്‍സിലിംഗും സൗജന്യമായി ലഭിക്കുന്നു
