Asian Metro News

അമിത് ഷാ കേരളത്തിലെത്തി; നാലിടങ്ങളിൽ റോഡ് ഷോയും യോഗങ്ങളും

 Breaking News
  • ഇലക്ട്രിക് തൂണിന്റെ കുറ്റി അപകടാവസ്ഥയിൽ കൊട്ടാരക്കര എസ്പി ആഫീസിന് സമീപം ഇരുമ്പ് ഇലക്ട്രിക് തൂണ് അപകടാവസ്ഥ ഉണ്ടാക്കുന്നു വഴി യാത്രക്കാർ, ബൈക്ക് യാതക്കാർ , വലിയ വാഹനങ്ങൾ ഉൾപ്പെടെ അപകടം ഉണ്ടാകുന്നു. നേരത്തെ തൂൺ വാഹനങ്ങൾ ഇടിച്ചതിനെ തുടർന്ന് വളഞ്ഞ് നിന്നിരുന്നു പിന്നീട് അത് മുറിച്ചിരുന്നു ഈ...
  • തെരുവുവിളക്കുകളില്ല : വാഹനയാത്ര ഭീതിയിൽ കൊട്ടാരക്കര: ദേശിയപാതയിലും എംസി റോഡിലും കൊടുംവളവുകളിലും തെരുവു വിളക്കുകൾ ഇല്ല. റോഡിൻറെ ഇരുവശങ്ങളും നിർമ്മാണം നടക്കുന്ന ഇടങ്ങളിലും ഇതാണ് സ്ഥിതി. വേനൽ മഴ കടുത്തതോടെ അപകട സാധ്യത വർദ്ധിച്ചു.ദേശീയപാത അമ്പലത്തുംകാല മുതൽ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിൻറെ ഭാഗമായി റോഡ് വശങ്ങൾ കുഴിച്ചിട്ട നിലയിലാണ്...
  • കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല . കൊട്ടാരക്കര :കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല. തിരികെ ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിച്ചു. പുലമൺ ബ്രദറൻ ഹാളിൽ കോവിഡ് ആശുപത്രിക്കായി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചു നവീകരണം നടത്തിയെങ്കിലും 12 ദിവസം മാത്രമാണ് പ്രവർത്തിച്ചത്. 150 രോഗികളെ...
  • കുണ്ടറയിൽ കാണാതായ യൂവാവിൻറെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി കുണ്ടറ : കാണാതായ യുവാവിന്റെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തി . നെടുമ്പന സ്റ്റേഡിയം ജംഗ്ഷനിൽ സുധാ ഭവനിൽ ബാബുക്കുട്ടിയുടെ മകൻ സുരേഷ് (36) മൃതദേഹം കണ്ടെത്തിയത് . ഞായറാഴ്‌ച കൂട്ടുകാരുമൊത്തു പോയ സുരേഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ...
  • നിയമിതനായി കേരള ആരോഗ്യ സർവ്വകലാശാല അക്കാദമിക്ക് കൗൺസിൽ മെമ്പർ ആയി ഡോ: ഈപ്പൻ ചെറിയാൻ നിയമിതനായി. ചെങ്ങന്നൂർ ഭദ്രാസനം ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. നല്ലോർമല വീട്ടിൽ മുൻ ഫെഡറൽ ബാങ്ക് മനേജർ ഈപ്പൻ ചെറിയാൻന്റെയും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്...

അമിത് ഷാ കേരളത്തിലെത്തി; നാലിടങ്ങളിൽ റോഡ് ഷോയും യോഗങ്ങളും

അമിത് ഷാ കേരളത്തിലെത്തി; നാലിടങ്ങളിൽ റോഡ് ഷോയും യോഗങ്ങളും
March 24
06:02 2021

ഇന്ന് തൃപ്പൂണിത്തുറയിലും പാലക്കാട് കഞ്ചിക്കോട്ടും റോഡ് ഷോകളിൽ പങ്കെടുക്കും. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലും കൊല്ലം ജില്ലയിൽ ചാത്തന്നൂരിലും പൊതുസമ്മേളനത്തിൽ പ്രസംഗിക്കും.

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കേരളത്തിലെത്തി. ഇന്നലെ രാത്രി കൊച്ചി വിമാനത്താവളത്തിൽ എത്തിയശേഷം അദ്ദേഹം ബിജെപി നേതാക്കളുമായി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനം അവലോകനം ചെയ്തു. ഇന്ന് തൃപ്പൂണിത്തുറയിലും പാലക്കാട് കഞ്ചിക്കോട്ടും റോഡ് ഷോകളിൽ പങ്കെടുക്കും. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലും കൊല്ലം ജില്ലയിൽ ചാത്തന്നൂരിലും പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി എത്തുന്നതിന്റെ ഭാഗമായി തൃപ്പൂണിത്തുറയില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാവിലെ ഹെലികോപ്റ്ററില്‍ തൃപ്പൂണിത്തുറയിലെത്തുന്ന ആഭ്യന്തര മന്ത്രി കിഴക്കേക്കോട്ട ജങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജംങ്ഷനിലേക്ക് റോഡ് ഷോയില്‍ സ്ഥാനാര്‍ത്ഥി ഡോ. കെ എസ് രാധാകൃഷ്ണനൊപ്പം പങ്കെടുക്കും. 10.30 മുതൽ 10.50വരെയാണ് റോഡ് ഷോ. അമിത്ഷായെ സ്വീകരിക്കുന്നതിനായി വന്‍ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. തൃപ്പൂണിത്തുറയില്‍ നടക്കുന്ന റോഡ് ഷോയോട് കൂടിയാണ് അമിത്ഷായുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നത്. തെയ്യം,​ സ്ത്രീകളുടെ ശിങ്കാരിമേളം,​ പഞ്ചവാദ്യം, കാവടി തുടങ്ങിവിവിധ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റോഡ്‌ഷോയാണ് സജ്ജമാക്കിയിരിക്കുന്നത്

കാഞ്ഞിരപ്പള്ളിയിൽ 11.25ന് എത്തുന്ന ആഭ്യന്തര മന്ത്രി 11.45 മുതൽ പൊൻകുന്നം ശ്രേയസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജ് മൈതാനത്തു നടക്കുന്ന പ്രചാരണ പൊതുയോഗത്തിൽ പ്രസംഗിക്കും. മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എപിയാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി. ഉച്ചഭക്ഷണത്തിനുശേഷം ഉച്ചയ്ക്കു 1.40നു കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ചാത്തന്നൂരിലേക്കും പോകും. 2.30ന് അദ്ദേഹം പുറ്റിങ്ങല്‍ ദേവീക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കും.

4.35നു പാലക്കാട് ജില്ലയിൽ മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട്ടെത്തും. 4.55നു കഞ്ചിക്കോട് മുതൽ സത്രപ്പടിവരെ റോഡ് ഷോ. പാലക്കാട്ട് ഇ.ശ്രീധരനും മലമ്പുഴയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറുമാണ് എൻഡിഎ സ്ഥാനാർഥികൾ. 5.45ന് അമിത് ഷാ കോയമ്പത്തൂരിലേക്കു പോകും. ചൊവ്വാഴ്ച കേരളത്തില്‍ എത്തിയതിന് പിന്നാലെ എറണാകുളം തൃശ്ശൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രവര്‍ത്തകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച നടത്തി.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment