ബിജെപിക്ക് കനത്ത തിരിച്ചടി; നാമനിർദേശ പത്രിക തള്ളിയ നടപടിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി

March 23
09:37
2021
ഗുരുവായൂർ, ദേവികുളം,തലശ്ശേരി മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിയ നടപടിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ, തലശ്ശേരിയിലെ ബിജെപി സ്ഥാനാർഥി എൻ ഹരിദാസ്, ദേവികുളത്തെ എഐഎഡിഎംകെ സ്ഥാനാർഥി ധനലക്ഷ്മി എന്നിവരുടെ പത്രികകളാണ് തള്ളിയത്
ഹർജികളിൽ ഇടപെടാനുള്ള പരിമിതി ഹൈക്കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞ ശേഷം ഇത്തരം ഹർജികളിൽ ഇടപെടുന്നതിന് നിയമപരമായ പരിമിതികളുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ മൂന്ന് മണ്ഡലങ്ങളിൽ എൻഡിഎക്ക് സ്ഥാനാർഥികൾ ഇല്ലാതായി
There are no comments at the moment, do you want to add one?
Write a comment