Asian Metro News

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർതലത്തിൽ ശ്രമം നടക്കുന്നു: ഉമ്മൻ ചാണ്ടി

 Breaking News
  • ഇലക്ട്രിക് തൂണിന്റെ കുറ്റി അപകടാവസ്ഥയിൽ കൊട്ടാരക്കര എസ്പി ആഫീസിന് സമീപം ഇരുമ്പ് ഇലക്ട്രിക് തൂണ് അപകടാവസ്ഥ ഉണ്ടാക്കുന്നു വഴി യാത്രക്കാർ, ബൈക്ക് യാതക്കാർ , വലിയ വാഹനങ്ങൾ ഉൾപ്പെടെ അപകടം ഉണ്ടാകുന്നു. നേരത്തെ തൂൺ വാഹനങ്ങൾ ഇടിച്ചതിനെ തുടർന്ന് വളഞ്ഞ് നിന്നിരുന്നു പിന്നീട് അത് മുറിച്ചിരുന്നു ഈ...
  • തെരുവുവിളക്കുകളില്ല : വാഹനയാത്ര ഭീതിയിൽ കൊട്ടാരക്കര: ദേശിയപാതയിലും എംസി റോഡിലും കൊടുംവളവുകളിലും തെരുവു വിളക്കുകൾ ഇല്ല. റോഡിൻറെ ഇരുവശങ്ങളും നിർമ്മാണം നടക്കുന്ന ഇടങ്ങളിലും ഇതാണ് സ്ഥിതി. വേനൽ മഴ കടുത്തതോടെ അപകട സാധ്യത വർദ്ധിച്ചു.ദേശീയപാത അമ്പലത്തുംകാല മുതൽ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിൻറെ ഭാഗമായി റോഡ് വശങ്ങൾ കുഴിച്ചിട്ട നിലയിലാണ്...
  • കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല . കൊട്ടാരക്കര :കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല. തിരികെ ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിച്ചു. പുലമൺ ബ്രദറൻ ഹാളിൽ കോവിഡ് ആശുപത്രിക്കായി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചു നവീകരണം നടത്തിയെങ്കിലും 12 ദിവസം മാത്രമാണ് പ്രവർത്തിച്ചത്. 150 രോഗികളെ...
  • കുണ്ടറയിൽ കാണാതായ യൂവാവിൻറെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി കുണ്ടറ : കാണാതായ യുവാവിന്റെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തി . നെടുമ്പന സ്റ്റേഡിയം ജംഗ്ഷനിൽ സുധാ ഭവനിൽ ബാബുക്കുട്ടിയുടെ മകൻ സുരേഷ് (36) മൃതദേഹം കണ്ടെത്തിയത് . ഞായറാഴ്‌ച കൂട്ടുകാരുമൊത്തു പോയ സുരേഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ...
  • നിയമിതനായി കേരള ആരോഗ്യ സർവ്വകലാശാല അക്കാദമിക്ക് കൗൺസിൽ മെമ്പർ ആയി ഡോ: ഈപ്പൻ ചെറിയാൻ നിയമിതനായി. ചെങ്ങന്നൂർ ഭദ്രാസനം ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. നല്ലോർമല വീട്ടിൽ മുൻ ഫെഡറൽ ബാങ്ക് മനേജർ ഈപ്പൻ ചെറിയാൻന്റെയും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്...

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർതലത്തിൽ ശ്രമം നടക്കുന്നു: ഉമ്മൻ ചാണ്ടി

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർതലത്തിൽ ശ്രമം നടക്കുന്നു: ഉമ്മൻ ചാണ്ടി
March 23
09:48 2021

\തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നതായി ഉമ്മൻ ചാണ്ടി. സ്വർണക്കടത്ത്, ലൈഫ് മിഷൻ അഴിമതി തുടങ്ങി ചെന്നിത്തല ഉന്നയിച്ച എല്ലാ ആരോപണങ്ങളും സർക്കാരിന് സമ്മതിക്കേണ്ടി വന്നു. ഇതിൽ ഏറ്റവും അവസാനത്തെതാണ് ഇരട്ട വോട്ട് ക്രമക്കേട്

ഇരട്ട വോട്ട് വിഷയം അതീവ ഗുരുതരമാണ്. ഇത് തടയാൻ കോൺഗ്രസ് ഏതറ്റം വരെയും പോകും. പ്രകടന പത്രികയിലെയും സ്ഥാനാർഥി നിർണയത്തിലെയും മികവ് യുഡിഎഫിന് നേട്ടമാകും. കേരളത്തിലാകെ യുഡിഎഫ് അനുകൂല സാഹചര്യമാണുള്ളത്.

ശബരിമല വിഷയത്തിൽ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും എതിരെയാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. അതനുസരിച്ച് വിധി വന്നപ്പോൽ അവർ സന്തോഷിച്ചു. വിശ്വാസികൾ എതിർത്തപ്പോൾ നിലപാട് മാറ്റി. ആചാരങ്ങൾക്കെതിരെ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment