Asian Metro News

‘കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തും; ശബരിമല വിശ്വാസികളുടെ വികാരത്തിനേറ്റ പ്രഹരം, സർക്കാർ മറുപടി പറയേണ്ടി വരും: ഗൗതം ഗംഭീർ

 Breaking News
  • ഇലക്ട്രിക് തൂണിന്റെ കുറ്റി അപകടാവസ്ഥയിൽ കൊട്ടാരക്കര എസ്പി ആഫീസിന് സമീപം ഇരുമ്പ് ഇലക്ട്രിക് തൂണ് അപകടാവസ്ഥ ഉണ്ടാക്കുന്നു വഴി യാത്രക്കാർ, ബൈക്ക് യാതക്കാർ , വലിയ വാഹനങ്ങൾ ഉൾപ്പെടെ അപകടം ഉണ്ടാകുന്നു. നേരത്തെ തൂൺ വാഹനങ്ങൾ ഇടിച്ചതിനെ തുടർന്ന് വളഞ്ഞ് നിന്നിരുന്നു പിന്നീട് അത് മുറിച്ചിരുന്നു ഈ...
  • തെരുവുവിളക്കുകളില്ല : വാഹനയാത്ര ഭീതിയിൽ കൊട്ടാരക്കര: ദേശിയപാതയിലും എംസി റോഡിലും കൊടുംവളവുകളിലും തെരുവു വിളക്കുകൾ ഇല്ല. റോഡിൻറെ ഇരുവശങ്ങളും നിർമ്മാണം നടക്കുന്ന ഇടങ്ങളിലും ഇതാണ് സ്ഥിതി. വേനൽ മഴ കടുത്തതോടെ അപകട സാധ്യത വർദ്ധിച്ചു.ദേശീയപാത അമ്പലത്തുംകാല മുതൽ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിൻറെ ഭാഗമായി റോഡ് വശങ്ങൾ കുഴിച്ചിട്ട നിലയിലാണ്...
  • കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല . കൊട്ടാരക്കര :കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല. തിരികെ ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിച്ചു. പുലമൺ ബ്രദറൻ ഹാളിൽ കോവിഡ് ആശുപത്രിക്കായി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചു നവീകരണം നടത്തിയെങ്കിലും 12 ദിവസം മാത്രമാണ് പ്രവർത്തിച്ചത്. 150 രോഗികളെ...
  • കുണ്ടറയിൽ കാണാതായ യൂവാവിൻറെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി കുണ്ടറ : കാണാതായ യുവാവിന്റെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തി . നെടുമ്പന സ്റ്റേഡിയം ജംഗ്ഷനിൽ സുധാ ഭവനിൽ ബാബുക്കുട്ടിയുടെ മകൻ സുരേഷ് (36) മൃതദേഹം കണ്ടെത്തിയത് . ഞായറാഴ്‌ച കൂട്ടുകാരുമൊത്തു പോയ സുരേഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ...
  • നിയമിതനായി കേരള ആരോഗ്യ സർവ്വകലാശാല അക്കാദമിക്ക് കൗൺസിൽ മെമ്പർ ആയി ഡോ: ഈപ്പൻ ചെറിയാൻ നിയമിതനായി. ചെങ്ങന്നൂർ ഭദ്രാസനം ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. നല്ലോർമല വീട്ടിൽ മുൻ ഫെഡറൽ ബാങ്ക് മനേജർ ഈപ്പൻ ചെറിയാൻന്റെയും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്...

‘കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തും; ശബരിമല വിശ്വാസികളുടെ വികാരത്തിനേറ്റ പ്രഹരം, സർക്കാർ മറുപടി പറയേണ്ടി വരും: ഗൗതം ഗംഭീർ

‘കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തും; ശബരിമല വിശ്വാസികളുടെ വികാരത്തിനേറ്റ പ്രഹരം, സർക്കാർ മറുപടി പറയേണ്ടി വരും: ഗൗതം ഗംഭീർ
March 23
11:50 2021

കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് എത്തിയതായിരുന്നു അദ്ദേഹം.

കൊച്ചി: കേരളത്തില്‍ ബിജെപി നിലമെച്ചപ്പെടുത്തുമെന്ന് ബിജെപി എംപിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് എത്തിയതായിരുന്നു അദ്ദേഹം. കേരളത്തില്‍ ബിജെപി നിലമെച്ചപ്പെടുത്തും. മോദിയുടെ വികസന തന്ത്രങ്ങള്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അത് വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഇടത് വലത് മുന്നണികള്‍ അഴിമതി മാത്രമാണ് നടത്തുന്നത്. ഭാവിയില്‍ നിരവധി കായിക താരങ്ങള്‍ ബിജെപിയില്‍ ചേരുമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല പ്രധാന പ്രചാരണ വിഷയമാണെന്ന് ഗംഭീർ കൂട്ടിച്ചേർത്തു. വിശ്വാസികളുടെ വികാരത്തിന് ആണ് പ്രഹരമേറ്റത്. അതിന് സർക്കാർ മറുപടി പറയേണ്ടി വരുമെന്നും ഗംഭീർ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപിയുടെ പാലക്കാട്ടേയും തൃശൂരിലേയും സ്ഥാനാർത്ഥികളായ ഇ. ശ്രീധരനും സുരേഷ് ഗോപിയും മികച്ച മനുഷ്യരാണ്. അവർക്ക് നാടിന് നല്ല സംഭാവന നൽകാൻ കഴിയും. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആക്കുന്ന കാര്യം നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

ഇന്ന് രാത്രി ഒന്‍പത് മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ നാളെ രാവിലെ നെടുമ്പാശ്ശേരിയിൽ നിന്നും ഹെലികോപ്റ്ററിൽ തൃപ്പൂണിത്തുറയിലെത്തും. 10.30 ന് സ്റ്റാച്യു ജംങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജംങ്ഷനിലേക്കുള്ള റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂൾ മൈതാനത്ത് പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. 2.30 ന് പുറ്റിങ്ങല്‍ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കും. തുടർന്ന് കഞ്ചിക്കോട് എത്തുന്ന അദ്ദേഹം 4.55 ന് കഞ്ചിക്കോട് മുതല്‍ സത്രപ്പടിവരെയുളള റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് കോയമ്പത്തൂരിലേക്ക് പോകും.

സംസ്ഥാനത്ത് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതടെ തെര‍ഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത് 957 സ്ഥാനാർഥികളാണ്.  2180 പത്രികകളാണ് കേരളത്തിലാകെ ലഭിച്ചത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അത് 1061 ആയി കുറഞ്ഞിരുന്നു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 104 സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക പിൻവലിക്കുകയും ചെയ്തു.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment