ശബരിമല യുവതി പ്രവേശനത്തിൽ വിശ്വാസികളോടുള്ള വെല്ലുവിളിയാണ് എൽ ഡി എഫ് സർക്കാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ശബരിമലയെ വീണ്ടും കുരുതിക്കളമാക്കാനാണ് നീക്കം.
യുവതി പ്രവേശനത്തിൽ എൽഡിഎഫ് ഉറച്ചു നിൽക്കുന്നുവെന്ന് വ്യക്തമാണ്. ഇതാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞതിൽ നിന്ന് വ്യക്തമാകുന്നത്. യുവതി പ്രവേശനത്തിൽ മുഖ്യമന്ത്രി ഉരുണ്ടുകളിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.