ആരോഗ്യമന്ത്രി ശൈലജക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ യുഡിഎഫ് പരാതി നൽകി

March 22
06:27
2021
ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ പരാതി. കുടുംബശ്രീ വഴി ചട്ടം ലംഘിച്ച് പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫാണ് പരാതി നൽകിയത്. എൽഡിഎഫിന്റെ ആലുവയിലെ സ്ഥാനാർഥി ഷെൽന നിഷാദിന് വേണ്ടി കെ.കെ ശൈലജ ചട്ടവിരുദ്ധമായി പ്രചാരണം നടത്തുന്നുവെന്നാണ് പരാതി.
ഷെൽനയുടെ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ പത്ത് മണിയോടെ ശൈലജ ആലുവയിൽ എത്തുന്നുണ്ട്. ഈ യോഗത്തിന് ആളെ കൂട്ടുന്നതിന് വേണ്ടി കുടുംബശ്രീ അംഗങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് യുഡിഎഫിന്റെ പരാതിയിൽ പറയുന്നത്.
കുടുംബശ്രീ അംഗങ്ങൾക്കുള്ള പെൻഷനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ശൈലജ എത്തുന്നുണ്ടെന്നും അതുകൊണ്ട് ഓരോ കുടുംബശ്രീ യൂണിറ്റിൽ നിന്നും മൂന്ന് പേർ വീതം യോഗത്തിൽ പങ്കെടുക്കണമെന്നും സിഡിഎസ് അധ്യക്ഷയുടേതെന്ന പേരിൽ വാട്സാപ്പ് സന്ദേശം പ്രചരിച്ചിരുന്നു.
There are no comments at the moment, do you want to add one?
Write a comment