കൊട്ടാരക്കര: 20.03.2021
ഇന്ന് രാവിലെ 8 മണിക്ക് നെടുവത്തൂർ പഞ്ചായത്തിലെ താമരശ്ശേരിയിൽ നിന്നും സ്ഥാനാർത്ഥിയുടെ പര്യടനം ആരംഭിച്ചു. നെടുവത്തൂർ പഞ്ചായത്തിന്റെത വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. നെടുവത്തൂരീലെ കശുവണ്ടി ഫാക്ടറികളും വ്യാപാര സ്ഥാപനങ്ങളും ഓട്ടോറിക്ഷ തൊഴിലാളികളെയും വിവിധ ഓഫീസുകളിലെ ജീവനക്കാരെയും സന്ദര്ശിുച്ച് സ്ഥാനാര്‍ത്ഥി വോട്ട് അഭ്യര്ത്ഥിിച്ചു. നൂറുകണക്കിന് പ്രവര്ത്ത്കരുടെ അകമ്പടിയോടെയുള്ള സ്ഥാനാര്‍ത്ഥി യുടെ വോട്ട് അഭ്യര്‍ത്ഥ്ന വലിയ ആവേശമാണ് പ്രവര്ത്താകരിൽ ഉണ്ടാക്കിയത്.
സ്ഥാനാർഥിയോടൊപ്പം ആനക്കോട്ടൂർ ഗോപകുമാർ,രാജേന്ദ്രൻ പിള്ള,ചാലൂർകോണം ശ്രീകുമാർ,ബിനു ചൂണ്ടാലി,അനിൽകുമാർ, നെടുവ ത്തൂർ ചന്ദ്രൻ,ജലജ സുരേഷ്, ജ്യോതി,രമണി വർഗീസ് ,മനോജ് ആനക്കോട്ടൂർ, വിനോദ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.തുടർന്ന് ഇന്ന് നടക്കുന്ന ഉമ്മന്നൂർ, നെടുവത്തൂർ,കൊട്ടരക്കര മണ്ഡലം കൺവെൻഷനുകളിലും പങ്കെടുക്കും.
ഇന്നലെ നടന്ന കുളക്കട,കരീപ്ര മണ്ഡലങ്ങളുടെ കൺവെൻഷനുകൾ ശ്രീ.കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.അഴിമതി നിറഞ്ഞ ഭരണം മാറി യു.ഡി.എഫ് അധികാരത്തിൽ തിരിച്ചുവരുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
നാളെ(21-03-2021) എഴുകോൺ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുന്നതും മൈലം,വെളിയം,എഴുകോൺ മണ്ഡലങ്ങളിലെ കൺവെൻഷനുകളിൽ പങ്കെടുക്കുന്നതുമാണ്.
ബേബി പടിഞ്ഞാറ്റിൻകര
