എഴുകോൺ : കരീപ്ര, ചരുവിള വീട്ടിൽ, രാധയെയും 12 വയസുള്ള കൊച്ചുമകളേയും വീട് കയറി കൊടുവാൾ കാണിച്ച് ഭീഷണിപ്പെടുത്തി ആക്രമിച്ച കേസിലെ പ്രതിയായ കരീപ്ര വിളയിൽ വീട്ടിൽ സോമൻ മകൻ 34 വയസുള്ള കുട്ടൻ എന്ന് വിളിക്കുന്ന സന്തോഷിനെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയുടെ മകളുടെ ഉടമസ്ഥതിയിലുള്ള വീട്ടിൽ അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്തതാണ് വിരോധകാരണം.
