കൊട്ടാരക്കര : പുത്തൂർ മാവടിയിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മാവടി സ്വദേശി സുശീല (58) ആണ് മരിച്ചത്. ദമ്പതികൾ തമ്മിലുണ്ടായ വഴക്കിനൊടുവിൽ ഭർത്താവ് സോമദാസ് (63) സുശീലയെ അടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സോമദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
