ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ തെറ്റുപറ്റിയെന്ന് സമ്മതിക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു. നവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവെക്കണം.
അവിടെയും ഇവിടെയും തൊടാതെയുള്ള അഴകൊഴമ്ബൻ മറുപടി വേണ്ട. അന്തസുണ്ടെങ്കിൽ സുപ്രീംകോടതിയിലെ സത്യവാങ്മൂലം തിരുത്തി നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം മറനീക്കി പുറത്തുവന്നിരിക്കുന്നു. ഇത് ഈ നാട്ടിലെ ജനങ്ങൾ മനസ്സിലാക്കും. ഞങ്ങളാണ് നേമത്ത് ബിജെപിയെ പരാജയപ്പെടുത്താൻ കെ മുരളീധരനെ രംഗത്തിറക്കിയിരിക്കുന്നത്. പുലിമടയിൽ ചെന്ന് പുലിയെ നേരിടാൻ യുഡിഎഫിന് മാത്രമേ കഴിയൂ. കോൺഗ്രസിന് മാത്രമേ കഴിയൂവെന്ന് ചെന്നിത്തല പറഞ്ഞു.
സിപിഎമ്മിന് അതിന് കഴിയുന്നില്ല. കാഴ്ചക്കാരായി നോക്കിനിൽക്കുകയും ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കുകയും ചെയ്യുന്ന സിപിഎമ്മിനെ ജനങ്ങൾ വിശ്വസിക്കില്ല. ധർമ്മടത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് ആലോചിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment