മലപ്പുറം: മുസ്ലിം ലീഗ് പ്രവർത്തകൻ യാസർ എടപ്പാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രി കെ.ടി ജലീലിനെതിരെ സമൂഹ മാധ്യമങ്ങളിൽ നിരന്തരം അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടെന്ന പരാതിയിലാണ് അറസ്റ്റ്. വിദേശത്ത് നിന്ന് നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. മന്ത്രി തന്നെയാണ് പരാതി നൽകിയത്.
യാസറിനെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് ചങ്ങരംകുളം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാത്രി 12 മണിയോടെ ചങ്ങരംകുളം സ്റ്റേഷനിൽ എത്തിച്ച യാസറിനെ പുലർച്ചെ ഒരു മണിയോടെ തന്നെ ബന്ധുക്കളെത്തി ജാമ്യത്തിലെടുക്കുകയായിരുന്നു.