വയനാട് / കൽപറ്റ: ടൗണിൽ വെള്ളാരംകുന്നിൽ ലോറി ഇടിച്ചു കയറിയതിനെ തുടർന്ന് ബഹുനില കെട്ടിടം തകർന്നു. ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ഗാരേജിനരികെയുള്ള കെട്ടിടമാണ് റോഡിലേക്ക് ചരിഞ്ഞത്. കഴിഞ്ഞ ദിവസം (തിങ്കളാഴ്ച) രാവിലെയാണ് സംഭവം.
തുടർന്നുണ്ടായ ഗതാഗതക്കുരുക്കിന് ദേശീയപാതയിൽ സൗകര്യം ഒരുക്കുകയും ചെയ്തു. ലോറി ഡ്രൈവർ ഗൗതമിനെ അഗ്നിരക്ഷാ സേന കട്ടർ, സെപ്രഡർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച്, ലോറിയുടെ ഭാഗങ്ങൾ മുറിച്ചുമാറ്റി രക്ഷപ്പെടുത്തി. ആശുപത്രിയിൽ എത്തിച്ചു