Asian Metro News

നോർത്ത് ഇന്ത്യയിൽ ‘ഐവ’ യുടെ വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ചു

 Breaking News
  • ഇന്ത്യയിൽ പ്രതിദിനം കോവിഡ് മരണംഉയരുമെന്ന് പഠന റിപ്പോർട്ടുകൾ ന്യൂഡൽഹി :രാജ്യത്തു പ്രതിദിനം കോവിഡ് മരണനിരക്കുകൾ 2300 വരെ ആകാമെന്ന് പഠനറിപ്പോർട്ട് . ലാൻഡ്‌സെറ് കോവിഡ് -19 കമ്മീഷൻ ഇന്ത്യൻ ടാസ്ക് ഫോഴ്‌സ് ആണ് പഠനം നടത്തിയത്. ജൂൺ ആദ്യവാരത്തോടെയായിരിക്കും മരണനിരക്ക് ഉയരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യയിൽ ടയർ 2,3 നഗരങ്ങളിൽ ആണ്...
  • സനുവിനെ കണ്ടെത്താനാകാതെ പോലീസ്! താമസക്കാരിലെ ചിലരുടെ മൊഴിയിലെ വൈരുധ്യം; വീണ്ടും ചോദ്യംചെയ്തു് കൊച്ചി:മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗയുടെ (13 ) പിതാവ് സനുമോഹനെ കണ്ടെത്താനാകാതെ പോലീസ് ,അന്വേഷണം തുടരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തി ആഴ്‌ചകൾ പിന്നിട്ടിട്ടും പിതാവിനെ കണ്ടെത്താത്ത സാഹചര്യത്തിൽ കേസ് ക്രൈം ബ്രാഞ്ചന് കൈമാറാനും സാധ്യത ഉണ്ട്. അതിനിടയിൽ സനുമോഹൻ താമസിച്ചിരുന്ന...
  • കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടയിൽ സ്ഫോടനം : സിപിഎം പ്രവർത്തകന് പരിക്ക് ഗുരുതതരം . കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടയിൽ സ്ഫോടനം സിപിഎം പ്രവർത്തകൻറെ രണ്ടു കൈപ്പത്തികളും അറ്റു.ഗുരുതരമായ പരിക്കുകളോടെ കതിരൂർ നാലാം മയിൽ സ്വദേശി നിജേഷിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. കതിരൂർ നാലാം മൈലിൽ വീടിനോടു ചേര്ന്നുള്ള പടക്കനിർമ്മാണത്തിനിടയിൽ ആണ് അപകടം സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ മറ്റൊരു സിപിഎം...
  • നൈജീരിയയിൽ പ്രീസ്കൂളിൽ തീപിടത്തം :20 കുട്ടികൾ മരിച്ചു മിയാമി: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ 20 കുട്ടികൾ മരിച്ചു. ഏഴു വയസ്സിനും പതിമൂന്നു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്.ചൊവ്വാഴ്‌ച 4 മണിയോടെയാണ് സംഭവം.വൈക്കോൽകൊണ്ടുനിർമ്മിച്ച സ്കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു തീപിടിത്തം. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.സ്കൂൾ ഗ്രൗണ്ടിലൂടെടെയാണ് തീപിടിത്തം...
  • ഇലക്ട്രിക് തൂണിന്റെ കുറ്റി അപകടാവസ്ഥയിൽ കൊട്ടാരക്കര എസ്പി ആഫീസിന് സമീപം ഇരുമ്പ് ഇലക്ട്രിക് തൂണ് അപകടാവസ്ഥ ഉണ്ടാക്കുന്നു വഴി യാത്രക്കാർ, ബൈക്ക് യാതക്കാർ , വലിയ വാഹനങ്ങൾ ഉൾപ്പെടെ അപകടം ഉണ്ടാകുന്നു. നേരത്തെ തൂൺ വാഹനങ്ങൾ ഇടിച്ചതിനെ തുടർന്ന് വളഞ്ഞ് നിന്നിരുന്നു പിന്നീട് അത് മുറിച്ചിരുന്നു ഈ...

നോർത്ത് ഇന്ത്യയിൽ ‘ഐവ’ യുടെ വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ചു

നോർത്ത് ഇന്ത്യയിൽ ‘ഐവ’ യുടെ വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ചു
March 16
11:35 2021

കൊല്ലം : ആവശ്യത്തിലധികമായ ജീവിത ചെലവുകൾ കുറച്ച് മിതത്വം പാലിക്കേണ്ടത് അനിവാര്യമായ ജീവിത ഗുണമാണെന്ന് ഇന്ത്യൻ വെൽഫയർ അസോസിയേഷൻ (IWA )ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി പറഞ്ഞു.കൊല്ലം കേന്ദ്രമായി രാജ്യത്തുടനീളം സാമൂഹിക ചാരിറ്റി പ്രവർത്തനങ്ങൾക്ക്‌നേതൃത്വം നൽകുന്ന ഐവയുടെ നേതൃത്വത്തിൽ ബീഹാറിലും വെസ്റ്റ് ബംഗാളിലുമുൾപ്പെടെ വിവിധ സേവന പദ്ധതികൾ സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോർത്ത് ഇന്ത്യയിൽ പര്യടനം നടത്തിയപ്പോൾ കണ്ട നേർക്കാഴ്ചകളും വിഷമ ജീവിതങ്ങളും മനസ്സിനെ നടുക്കുന്ന അനുഭവങ്ങളാണ്. ദരിദ്രരും പിന്നാക്കക്കാരുമായ അനേകം പേര് തല ചായ്ക്കാൻ വേണ്ട വിധമുള്ള വീടോ വിശപ്പ് മാറ്റാൻ ഭക്ഷണമോ ഉപജീവന മാർഗ്ഗമോ ഇല്ലാതെ കഷ്ടപ്പെടുകയാണ്. അമിത വ്യയങ്ങൾ ഇല്ലായ്മ ചെയ്ത് മിതത്വം ശീലമാക്കുന്നത്തോടെ ഇത്തരം അവശത അനുഭവിക്കുന്നവർക്ക് സുഗമ ജിവിതം നൽകാൻ ആവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കഴിഞ്ഞ പത്തു വർഷമായി വെസ്റ്റ് ബംഗാൾ, ബീഹാർ ഉൾപ്പെടെ വിവിധ നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ‘ഐവ’ യുടെ നേതൃത്വത്തിൽ ഉണ്ടാരമത്തികളുടെ പിന്തുണയോടെ മുഴുസമയ വളണ്ടിയർ സേവനത്തോടെ ആയിരത്തോളം ശുദ്ധജല പദ്ധതികൾ,ഭവന രഹിതർക്ക് ഭവന സമർപ്പണം,ഭക്ഷണ,വസ്ത്ര,വിദ്യഭ്യാസ സാമ്പത്തിക സഹായ പദ്ധതികൾ നടപ്പിലാക്കിവരുന്നു.

ഐവ മിഷൻ ടൂർ 2021 ൻറെ ഭാഗമായ സപ്തദിന ഉത്തര യാത്ര ഇപ്പോൾ നോർത്തിന്ത്യയിൽ പര്യടനം തുടരുകയാണ്.യാത്രയുടെ ഭാഗമായി ബീഹാറിലും വെസ്റ്റ് ബംഗാളിലുമുൾപ്പെടെ നിർമ്മാണം പൂർത്തിയാ രണ്ട് വീടുകളുടെ താക്കോൽ ദാനം, നിരവധി കുടുംബങ്ങൾക്ക് പ്രയോജനപ്രദമാവുന്ന പൊതു ശൗചാലയ സമർപ്പണം, അനേകർക്ക് ഉപയോഗിക്കാൻ ആവശ്യമായ ശുദ്ധജല പദ്ധതികൾ, മൂന്ന് മസ്ജിദ് ഉദ്ഘാടനം,നാലോളം പുതിയ മസ്ജിദ് മദ്‌റസകളുടെ ശിലാസ്ഥാപനം,വിവിധ അറബിക് കോളേജുകളിലെ ഖത്മുൽ ഖുർആൻ,ബുഖാരി സമ്മേളനം,ആദിവാസി കോളനി സന്ദർശനം ഉൾപ്പെടെ വിവിധ പരിപാടികൾ നടന്ന് വരുന്നു.

ഐവ പ്രൊജക്റ്റ് കോ -ഓർഡിനേറ്റർ മുജീബ് അഞ്ചൽ, ഐവ മാനേജർ അബ്ദുറഊഫ് ബുഖാരി, എസ് എസ് എഫ് വെസ്റ്റ് ബംഗാൾ ജനറൽ സെക്രട്ടറി മുഹ്‌സിൻ സഖാഫി, , യു എ റഷീദ് അസ്ഹരി, ലിയാഖത്ത് സഖാഫി മുണ്ടക്കയം ,താഹിർ ഹാജി , ഹുസൈൻ മണപ്പള്ളി, സുഹൈൽ ജൗഹരി , ജലീൽ കൊല്ലം,സാദിഖ് കല്ലമ്പലം തുടങ്ങിയവർ സംബന്ധിച്ചു.

വാർത്ത : യു എ റഷീദ് , പാലത്തറഗേറ്റ് , പട്ടാമ്പി

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment