കൊല്ലം : ആവശ്യത്തിലധികമായ ജീവിത ചെലവുകൾ കുറച്ച് മിതത്വം പാലിക്കേണ്ടത് അനിവാര്യമായ ജീവിത ഗുണമാണെന്ന് ഇന്ത്യൻ വെൽഫയർ അസോസിയേഷൻ (IWA )ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി പറഞ്ഞു.കൊല്ലം കേന്ദ്രമായി രാജ്യത്തുടനീളം സാമൂഹിക ചാരിറ്റി പ്രവർത്തനങ്ങൾക്ക്നേതൃത്വം നൽകുന്ന ഐവയുടെ നേതൃത്വത്തിൽ ബീഹാറിലും വെസ്റ്റ് ബംഗാളിലുമുൾപ്പെടെ വിവിധ സേവന പദ്ധതികൾ സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോർത്ത് ഇന്ത്യയിൽ പര്യടനം നടത്തിയപ്പോൾ കണ്ട നേർക്കാഴ്ചകളും വിഷമ ജീവിതങ്ങളും മനസ്സിനെ നടുക്കുന്ന അനുഭവങ്ങളാണ്. ദരിദ്രരും പിന്നാക്കക്കാരുമായ അനേകം പേര് തല ചായ്ക്കാൻ വേണ്ട വിധമുള്ള വീടോ വിശപ്പ് മാറ്റാൻ ഭക്ഷണമോ ഉപജീവന മാർഗ്ഗമോ ഇല്ലാതെ കഷ്ടപ്പെടുകയാണ്. അമിത വ്യയങ്ങൾ ഇല്ലായ്മ ചെയ്ത് മിതത്വം ശീലമാക്കുന്നത്തോടെ ഇത്തരം അവശത അനുഭവിക്കുന്നവർക്ക് സുഗമ ജിവിതം നൽകാൻ ആവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ പത്തു വർഷമായി വെസ്റ്റ് ബംഗാൾ, ബീഹാർ ഉൾപ്പെടെ വിവിധ നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ‘ഐവ’ യുടെ നേതൃത്വത്തിൽ ഉണ്ടാരമത്തികളുടെ പിന്തുണയോടെ മുഴുസമയ വളണ്ടിയർ സേവനത്തോടെ ആയിരത്തോളം ശുദ്ധജല പദ്ധതികൾ,ഭവന രഹിതർക്ക് ഭവന സമർപ്പണം,ഭക്ഷണ,വസ്ത്ര,വിദ്യഭ്യാസ സാമ്പത്തിക സഹായ പദ്ധതികൾ നടപ്പിലാക്കിവരുന്നു.

ഐവ മിഷൻ ടൂർ 2021 ൻറെ ഭാഗമായ സപ്തദിന ഉത്തര യാത്ര ഇപ്പോൾ നോർത്തിന്ത്യയിൽ പര്യടനം തുടരുകയാണ്.യാത്രയുടെ ഭാഗമായി ബീഹാറിലും വെസ്റ്റ് ബംഗാളിലുമുൾപ്പെടെ നിർമ്മാണം പൂർത്തിയാ രണ്ട് വീടുകളുടെ താക്കോൽ ദാനം, നിരവധി കുടുംബങ്ങൾക്ക് പ്രയോജനപ്രദമാവുന്ന പൊതു ശൗചാലയ സമർപ്പണം, അനേകർക്ക് ഉപയോഗിക്കാൻ ആവശ്യമായ ശുദ്ധജല പദ്ധതികൾ, മൂന്ന് മസ്ജിദ് ഉദ്ഘാടനം,നാലോളം പുതിയ മസ്ജിദ് മദ്റസകളുടെ ശിലാസ്ഥാപനം,വിവിധ അറബിക് കോളേജുകളിലെ ഖത്മുൽ ഖുർആൻ,ബുഖാരി സമ്മേളനം,ആദിവാസി കോളനി സന്ദർശനം ഉൾപ്പെടെ വിവിധ പരിപാടികൾ നടന്ന് വരുന്നു.


ഐവ പ്രൊജക്റ്റ് കോ -ഓർഡിനേറ്റർ മുജീബ് അഞ്ചൽ, ഐവ മാനേജർ അബ്ദുറഊഫ് ബുഖാരി, എസ് എസ് എഫ് വെസ്റ്റ് ബംഗാൾ ജനറൽ സെക്രട്ടറി മുഹ്സിൻ സഖാഫി, , യു എ റഷീദ് അസ്ഹരി, ലിയാഖത്ത് സഖാഫി മുണ്ടക്കയം ,താഹിർ ഹാജി , ഹുസൈൻ മണപ്പള്ളി, സുഹൈൽ ജൗഹരി , ജലീൽ കൊല്ലം,സാദിഖ് കല്ലമ്പലം തുടങ്ങിയവർ സംബന്ധിച്ചു.

