കൊട്ടാരക്കര : നാല് കിലോ കഞ്ചാവുമായി മൂന്ന് പേരെ കൊല്ലം റൂറൽ പോലീസ് പിടികൂടി. പുനലൂർ, തെന്മല പോലീസ് സ്റ്റേഷനുകളുടെ സംയുക്ത ഓപ്പറേഷനൊടുവിലാണ് പ്രതികൾ പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും പിക്കപ്പ് വാനിൽ കടത്തിക്കൊണ്ട് വന്നതായിരുന്നു കഞ്ചാവ്. പുനലൂർ മുസവാരിക്കുന്ന് ചരുവിള പുത്തൻ വീട്ടിൽ ഇബ്രാഹികുട്ടി മകൻ അലുവ ഷാനവാസ് എന്ന് വിളിക്കുന്ന ഷാനവാസ്(34), കല്ലുമല ചരുവിള പുത്തൻ വീട്ടിൽ ജോർജ്ജ് മകൻ അലൻജോർജ്ജ് (22), പുനലൂർ കല്ലുമല മാത്ര സംസ് മൻസിലിൽ അബ്ദുൾ റഹ്മാൻ മകൻ അബ്ദുൾ ഭഗത്(26)എന്നിവരാണ് പോലീസിന്റെ പിടിയിലായത്. തെന്മല സി.ഐ റിച്ചാർഡ് വർഗ്ഗീസ് പുനലൂർ എസ്.ഐ. മിഥുൻ, പുനലൂർ പോലീസ് സ്റ്റേഷൻ ജൂനിയർ എസ്.ഐ നന്ദുകൃഷ്ണൻ, പുനലൂർ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ദീപക്, സിവിൽ പോലീസ് ഓഫീസർ അഭിലാഷ്, തെന്മല എസ്.ഐ ശാലു, തെന്മല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ്ചന്ദ്രൻ, അനൂപ്, ചിന്തു ജില്ലാ സൈബർ സെല്ലിലെ സുനിൽകുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതിയും രണ്ടാം പ്രതിയും കൊലപാതകശ്രമം അടക്കമുള്ള നിരവധി കേസുകളിലെ പ്രതികളാണ്.
