കമൽഹാസൻ കോയമ്പത്തൂർ സൗത്തിൽ നിന്ന്; മക്കൾ നീതി മയ്യം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

ചെന്നൈ : കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കോയമ്പത്തൂർ സൗത്തില്‍ നിന്നാണ് കമല്‍ ഹാസന് മത്സരിക്കുക. 70 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
234 അംഗ തമിഴ്നാട് നിയമസഭയിലെ 154 മണ്ഡലങ്ങളിലാണ് മക്കള്‍ നീതി മയ്യം മത്സരിക്കുന്നത്. ശേഷിക്കുന്ന 80 സീറ്റുകള്‍ സഖ്യകക്ഷികളായ ഓള് ഇന്ത്യ സമത്വ മക്കള്‍ കച്ചിക്കും ഇന്ദിയ ജനനായക കച്ചിക്കുമാണ് നീക്കിവച്ചിരിക്കുന്നത്.
2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ നേതൃത്വത്തിലുള്ള മക്കള്‍ നീതി മയ്യത്തിന്റെ വോട്ടുവിഹിതം നാലുശതമാനമാണ്. നഗരങ്ങളില്‍ വോട്ടുവിഹിതം 10 ശതമാനമായി ഉയര്‍ന്നത് മുന്‍നിര പാര്‍ട്ടികളെ ഞെട്ടിച്ചിരുന്നു.
സംസ്ഥാനത്തെ അഴിമതിയാണ് മക്കള്‍ നീതി മയ്യം മുഖ്യമായി ഉയര്‍ത്തിക്കാട്ടുന്നത്. വീട്ടമ്മമാര്‍ക്ക് ശമ്പളം ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങളുമായാണ് മക്കള്‍ നീതി മയ്യം ജനവിധി തേടുന്നത്.
There are no comments at the moment, do you want to add one?
Write a comment