ഡൽഹി : കഴിഞ്ഞ 169 ദിവസമായി അമൃത്സർ-ഡൽഹി റെയിൽപാതയിൽ തുടരുന്ന ട്രെയിൻ തടയൽ സമരം കർഷകർ അവസാനിപ്പിച്ചു. ദേവിദാസ്പുരയിൽ തുടരുന്ന സമരം അവസാനിപ്പിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചത് ഗോതമ്പ് വിളവെടുപ്പ് സീസൺ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ്.
കൂടാതെ സമരം അവസാനിപ്പിച്ചതോടെ പഞ്ചാബിലേക്ക് കഴിഞ്ഞ ആറ് മാസമായി നിർത്തിവെച്ച ട്രെയിൻ സർവീസ് പുനരാരംഭിച്ചു. സമരരംഗത്തുള്ള മുഴുവൻ കർഷക സംഘടനകളുമായി കൂടിയാലോചിച്ച ശേഷമാണ് ധർണ അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി നേതാവ് സവീന്ദർ സിങ് അറിയിച്ചു.