കൊട്ടാരക്കര : കൊല്ലം ജില്ലാ പഞ്ചായത്തും പവിത്രേശ്വരം ഗ്രാമപഞ്ചായത്തും മുൻകൈയെടുത്ത് പുത്തൂരിൽ സ്ഥാപിച്ച സായന്തനം ഗാന്ധിഭവൻ അഭയ കേന്ദ്രത്തിൽ ജീവകാരുണ്യ കുടുംബ സംഗമം നാളെ(മാർച്ച് 13) വൈകിട്ട് 4 മണിയ്ക്ക് സംഘടിപ്പിച്ചിരിക്കയാണ്. പത്തനാപുരം ഗാന്ധിഭവന്റെ ചുമതലയിലാണ് സായന്തനം പ്രവർത്തിക്കുന്നത്. ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും സെക്രട്ടറിയും അംഗങ്ങളും നെടുവത്തൂർ,കുളക്കട, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും കൊട്ടാരക്കര, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും പിന്നെ നാടിന്റെ രാഷ്ട്രീയ, കലാസാംസ്കാരിക, വ്യവസായ രംഗങ്ങളിലെ പ്രമുഖരുമടക്കം പങ്കെടുക്കും. ഈ ചടങ്ങിലേക്ക് സ്നേഹപൂർവം ക്ഷണിക്കുന്നു. (ഡോ.പുനലൂർ സോമരാജൻ, സെക്രട്ടറി, ഗാന്ധിഭവൻ)
