കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി പറയാൻ സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നിർബന്ധിച്ചതായി മൊഴി. എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് ഈ മൊഴി നൽകിയത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്നയെ ഇ ഡി ഉദ്യോഗസ്ഥർ നിരന്തരം സമ്മർദം ചെലുത്തിയെന്നാണ് മൊഴി. പീഡിപ്പിക്കുന്ന കാര്യം സ്വപ്ന കോടതിയിൽ പറഞ്ഞെന്നും മൊഴിയിലുണ്ട്. മൊഴിപ്പകർപ്പ് ലഭിച്ച വാർത്താ ചാനലുകളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നേരത്തേ, ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് സ്വപ്ന പറഞ്ഞുവെന്ന് കസ്റ്റംസ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.