ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൻറെ ജാമ്യം സ്റ്റേ ചെയ്യണമെന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻറെ ആവശ്യം സുപ്രീംകോടതി നിരസിച്ചു.
ശിവശങ്കറിനെ വീണ്ടും ജയിലിലേക്ക് അയക്കുന്നില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഹർജ്ജി ആറാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. സ്വർണക്കടത്തിലും അതിൻറെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കുന്നതിലും എം. ശിവശങ്കർ ഗൂഢാലോചന നടത്തിയെന്ന് ഇഡി കോടതിയെ അറിയിച്ചു.
ഹൈക്കോടതി ഉത്തരവ് നിലനിൽക്കില്ലെന്നും ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു ഇഡിയുടെ ആവശ്യം.