ആലപ്പുഴ : മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഗുണ്ടാ നേതാവ് കോട്ടയം സ്വദേശി ഷംസ് ആണ് പിടിയിലായത്.സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയാണ് ബിന്ദുവും. ധാരണ തെറ്റിച്ചതിനെ തുടർന്നാണ് ബിന്ദുവിനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയത്. ബിന്ദുവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോകാൻ സ്വർണക്കടത്ത് സംഘം ക്വട്ടേഷൻ നൽകിയത് ഷംസിൻറെ സംഘത്തിനാണ്.
