ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമർപ്പിച്ചു.
സുശാന്തിന്റെ മുൻ കാമുകി റിയ ചക്രബർത്തി,സഹോദരൻ ഷോവിക് ചക്രബർത്തി, മുൻ മാനേജർ സാമുവൽ മിറാൻഡ, വീട്ടുജോലിക്കാരൻ ദിപേഷ് സാവന്ത് എന്നിവർ ഉൾപ്പടെ 33 പേരെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുറ്റപത്രത്തിൽ ഉൾപ്പെട്ട 33 പേരിൽ 5 പേര് ഒളിവിലാണ്. മയക്കുമരുന്ന് ഉപയോഗിച്ചതിന് അറസ്റ്റിലായ റിയ ചക്രബർത്തിക്ക് ഒക്ടോബർ 7 ന് ജാമ്യം ലഭിച്ചിരുന്നു.
കേസിൽ റിയയുടെ സഹോദരനെ അറസ്റ്റ് ചെയ്യുകയും മൂന്ന് മാസത്തിന് ശേഷം ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ജൂൺ 14 നാണ് സുശാന്തിനെ മുംബൈയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.