രേഖകളില്ലാതെ 50000 രൂപയ്ക്ക് മുകളിൽ പണവുമായി യാത്രചെയ്താൽ നടപടി

March 05
12:25
2021
മതിയായ രേഖകളില്ലാതെ 50000 രൂപയ്ക്ക് മുകളില്‍ പണം കൈവശം വെച്ച് യാത്ര ചെയ്താല്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരികരിച്ച സ്റ്റാറ്റിക് സര്‍വ്വലൈന്‍സ് ടീമിന്റെ ഫ്ലൈയിങ് സ്ക്വാഡുകള്‍ തുട പിടിച്ചെടുക്കും. ഇതിന് പുറമേ നിയമാനുസൃതമല്ലാത്ത മദ്യം. മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍ എന്നിവയുമായി വാഹനങ്ങളില്‍ യാത്രചെയ്തവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കും.
ആക്ഷേപങ്ങള്‍ അപ്പീല്കമ്മിറ്റിയ്ക്ക് സമര്‍പ്പിക്കാം
മതിയായ രേഖകളില്ലാതെ 50000 രൂപയ്ക്ക് മുകളില്‍ പണം കൈവശം വെച്ച് യാത്ര ചെയ്തവരില്‍ നിന്ന് പണം പിടിച്ചെടുക്കുന്ന നടപടികള്‍ സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് കളക്ടറേറ്റിലെ അപ്പീല്‍ കമ്മിറ്റിയ്ക്ക് മുൻപിൽ അപ്പീലുകള്‍ ഫയല്‍ ചെയ്യാന്‍ അവസരമുണ്ട്.
There are no comments at the moment, do you want to add one?
Write a comment