തിരുവനന്തപുരം : തിരഞ്ഞെടുപ്പ് കാലത്ത് ഇ ഡിയെ കേന്ദ്രം രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇഡിയെ ഉപയോഗിച്ച് ഏറ്റുമുട്ടാനാണ് കേന്ദ്ര നീക്കമെങ്കിൽ പേടിച്ച് പിൻമാറില്ല. ജനങ്ങളെ അണിനിരത്തി നേരിടും. കിഫ്ബിക്കെതിരായ നീക്കത്തിലൂടെ കേരള വികസനം തടയാനുള്ള നീക്കം ചെറുത്ത് തോൽപ്പിക്കുമെന്നും ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കിഫ്ബിക്കെതിരായ ഇപ്പോഴത്തെ അന്വേഷണം തിരഞ്ഞെടുപ്പ് മുന്നിൽണ്ടാണ്. കിഫ്ബിക്കെതിരെ ഒരു ചുക്കും ചെയ്യാൻ ഇ ഡിക്കാവില്ല. കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചു. ഇ ഡി ഉദ്യോഗസ്ഥരെ കേന്ദ്രധനമന്ത്രി രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണ്. കിഫ്ബി എന്ത് സ്ഥാപനമാണെന്ന് അറിയാത്തവരാണ് ഇ ഡി ഉദ്യോഗസ്ഥർ. രാജസ്ഥാനിലെ ബി ജെ പി നേതാവിന്റെ മകനാണ് കിഫ്ബിക്കെതിരെ അന്വേഷണം നടത്തുന്നത്. കേന്ദ്രം പറയുന്നതിന് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു കോമാളിക്കൂട്ടമായി ഇ ഡി ഉദ്യോഗസ്ഥർ മാറി. കേരളത്തിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാറിന് അറിയാം. ഉദ്യോഗസ്ഥരെ അന്വേഷണത്തിൽപ്പെടുത്തി മനോവീര്യം തകർക്കാമെന്ന് ആരും കരുതേണ്ട. കോൺഗ്രസല്ല ഇടതുപക്ഷമാണ് കേരളം ഭരിക്കുന്നത് ഇത്തരക്കാർ ഓർക്കണം.
കിഫ്ബിക്ക് മസാല ബോണ്ട് നൽകാൻ അനുമതി നൽകിയത് ആർ ബി ഐയാണ്. സി എ ജി എഴുതിവെച്ചത് പമ്പര വിഡ്ഡിത്തമാണ്. കെ പി സി സി സെക്രട്ടറിയുടെ വാദങ്ങളാണ് ഇ ഡി ഏറ്റെടുത്തിരിക്കുന്നത്.
ലൈഫ് മിഷനിലേത് പോലെ കിഫ്ബിയിലും യു ഡി എഫ് നിലപാട് മാറ്റേണ്ടിവരും. കേരളത്തിലെ സ്കൂളുകളും ആശുപത്രികളും വികസിപ്പിച്ചതാണോ കിഫ്ബി ചെയ്ത കുറ്റം. വടക്കേ ഇന്ത്യയിൽ ഇ ഡിയെ ഉപയോഗിച്ച് കേന്ദ്രം നടത്തുന്ന കളി കേരളത്തിൽ വേണ്ട്. തിരഞ്ഞെടുപ്പിന് മുട്ടാനാണ് ഭാവമെങ്കിൽ കേരളം തയ്യാറാണ്. കേന്ദ്രത്തിന് മുന്നിൽ ഒരിഞ്ച്പോലും തല കുനിക്കില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.