കേന്ദ്ര സർക്കാറിൽ നിന്ന് ഭിന്നമായ അഭിപ്രായം പറയുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : കേന്ദ്രസർക്കാരിനോട് വിയോജിപ്പ് പ്രകടിപ്പിച്ചാൽ രാജ്യദ്രോഹമല്ലെന്ന് സുപ്രീംകോടതി. ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയ്ക്കെതിരായ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ പരാമർശം.
ജമ്മു കാഷ്മീരിൻറെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിക്കെതിരെയായ ഫാറൂഖ് അബ്ദുള്ളയുടെ വിമർശനം രാജ്യദ്രോഹമാണെന്നും ചൈനയെയും പാക്കിസ്ഥാനെയും സഹായിക്കുകയാണെന്നും ആരോപിച്ചായിരുന്നു പരാതിക്കാരൻ ഹർജി നൽകിയത്. എന്നാൽ ഹർജി തള്ളിയ കോടതി പരാതിക്കാരന് 50,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു. ആരോപണങ്ങൾ സ്ഥിരീകരിക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടു എന്നു ചൂണ്ടിക്കാട്ടിയാണ് പിഴ.
സർക്കാരിൻറെ അഭിപ്രായത്തിൽ നിന്നും വ്യത്യസ്തമായ അഭിപ്രായപ്രകടനത്തെ രാജ്യദ്രോഹപരമായി കണക്കാക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റീസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചിൻറേതാണ് നിരീക്ഷണം.
There are no comments at the moment, do you want to add one?
Write a comment