മാർച്ച് 17ന് ആരംഭിക്കാനിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഏപ്രിലിലേക്ക് മാറ്റിയേക്കും

March 02
10:10
2021
തിരുവനന്തപുരം : മാർച്ച് 17ന് ആരംഭിക്കാനിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഏപ്രിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു ടീച്ചേഴ്സ് അസോസിയേഷൻ സർക്കാരിന് കത്ത് നൽകി.
കോവിഡ് സാഹചര്യം പരിഗണിച്ചും നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാലും തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.
അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ചുമതലകൾ ഉള്ളതിനാൽ വിദ്യാർഥികൾക്ക് പഠന സഹായ പിന്തുണ നൽകുന്നതിന് പരിമിതികളുണ്ടെന്നാണ് കെഎസ്ടിഎ ചൂണ്ടിക്കാണിക്കുന്നത്.ഇതുകൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ചതെന്ന് കെഎസ്ടിഎ ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment