വിചാരണയ്ക്കിടയിൽ ഒളിവിൽപ്പോയ മോഷ്ടാവ് 13 വർഷത്തിനു ശേഷം പിടിയിൽ

February 26
10:53
2021
കൊച്ചി: വിചാരണക്കിടയിൽ മുങ്ങിയ മോഷ്ടാവ് പതിമൂന്ന് വർഷത്തിനു ശേഷം പിടിയിൽ. തമിഴ്നാട് സ്വദേശി വിൽസൻ (53) ആണ് പെരുമ്പാവൂർ പോലിസിന്റെ പിടിയിലായത്. 2007 ൽ പെരുമ്പാവൂരിലെ മൊബൈൽ ഷോപ്പ് കുത്തിതുറന്ന് മൊബൈലും പണവും മോഷ്ടിക്കുകയായിരുന്നു ഇയാൾ.തുടർന്ന് അറസ്റ്റിലായ ഇയാൾകോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം ഒളിവിൽ പോകുകയായിരുന്നു.
തുടർന്ന് ഇയാൾക്കായി പോലിസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്കമാലിയിൽ നിന്നും പിടികൂടിയത്. എസ്എച്ച്ഒ രാഹുൽ രവീന്ദ്രൻ, എസ്ഐ എസ് ആർ സനീഷ്, എസ്സിപിഒ പി എ ഷിബു, സി കെ ഷിബു, പി എൻ പ്രജിത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
There are no comments at the moment, do you want to add one?
Write a comment