നാദാപുരം: അരൂർ എളയിടത്ത് വോളിബോൾ മത്സരം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി . പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയിൽ അജ്നാസ് (30) നെയാണ് നമ്പർ പ്ലേറ്റില്ലാത്ത ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. ഇന്നു പുലർച്ച 12.30 ഓടെയാണ് സംഭവം. വോളി ബോൾ മത്സരം കഴിഞ്ഞു മടങ്ങവെ അഞ്ച് പേരടങ്ങുന്ന സംഘം അജ്നാസും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന താർ ജീപ്പ് തടഞ്ഞ് നിർത്തുകയും ടയറിൻറെ കാറ്റ് ഒഴിച്ച് വിടുകയും ചെയ്തു. തുടർന്ന് അജ്നാസിനെയും സുഹൃത്തുക്കളെയും മർദിക്കുകയും അജ്നാസിനെ ജീപ്പിൽ നിന്നിറക്കി ഇറക്കി ബലമായി അക്രമി സംഘം തട്ടികൊണ്ടുപോവുകയുമായിരുന്നു. നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കുറ്റ്യാടി സ്വദേശിയായ യുവാവിനെ റൂറൽ എസ്പി യുടെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെയോടെ ഇയാളുടെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്ത് വരുന്നു.
