പാലക്കാട് നഗരത്തിലെ ഹോട്ടലിൽ വൻ തീപിടിത്തം

February 19
07:31
2021
പാലക്കാട്: പാലക്കാട് നഗരത്തിലെ ഹോട്ടലിൽ വൻ തീപിടിത്തം. സ്റ്റേഡിയം ബസ് സ്റ്റാൻറ് റോഡിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീ അണക്കാനുള്ള ശ്രമം അഗ്നിശമനസേന നേതൃത്വത്തിൽ പുരോഗമിക്കുന്നു.
തീപിടിത്തമുണ്ടായ ഹോട്ടലിന് സമീപം സ്ഥിതി ചെയ്യുന്ന ഹോട്ടലിലേക്കും തീ പടർന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ജീവനക്കാരടക്കം മുഴുവൻ പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
ഹോട്ടലിൻറെ അടുക്കള ഭാഗത്ത് നിന്നാണ് തീ കത്തിപടർന്നത്. എന്നാൽ, ഗ്യാസ് സിലിണ്ടറുകൾ കെട്ടിടത്തിനുള്ളിൽ നിന്ന് നീക്കിയത് വൻ അപകടം ഒഴിവാക്കി.
There are no comments at the moment, do you want to add one?
Write a comment