തുടർച്ചയായ 11ാം ദിവസവും ഇന്ധനവിലയിൽ വർധന

ന്യൂഡൽഹി: തുടർച്ചയായ പതിനൊന്നാം ദിവസവും രാജ്യത്ത് പെട്രോൾ ഡീസൽ വില വർധിച്ചു. പെട്രോളിന് 31 പൈസയും ഡീസലിന് 33 പൈസുമാണ് വർധിച്ചത്. ഇതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 90.19 രൂപയും ഡീസലിന് 80.60 രൂപയുമായി. മുബൈയിൽ ഒരു ലിറ്റർ പെട്രോളിന് 96.62 രൂപയും, ഡീസലിന് 87.67 രൂപയുമാണ് വില.
തുടർച്ചയായി പെട്രോളിന്റെ നികുതി വർധിച്ചതോടെ രാജ്യത്തെ ചില നഗരങ്ങളിൽ പെട്രോൾ വില 100 രൂപ കടന്നു. മഹാരാഷ്ടട്ര, മധ്യപ്രദേശ് , രാജസ്ഥാൻ എന്നീ സസ്ഥാനങ്ങളിലെ ചില നഗരങ്ങളിലാണ് പെട്രോൾ വില 100 രൂപ കടന്നത്. പെട്രോൾ വില നൂറ് രൂപയായതോടെ പ്രദേശങ്ങളിലെ പെട്രോൾ പാമ്പുകൾ അടച്ചു പൂട്ടുകയാണ്. മൂന്ന് ഡിജിറ്റ് സംവിധാനമുള്ള ഡിജിറ്റൽ പാനലുകൾ പമ്പുകളിൽ ഇല്ലാത്തതിനാലാണ് അടച്ചു പൂട്ടുന്നത്.
കേന്ദ്രസർക്കാർ തുടർച്ചയായി ഇന്ധനവില വർധിച്ചതോടെ ജനങ്ങൾ പൊറുതിമുട്ടിയ അവസ്ഥയിലാണ്. ഇന്ധനവില 100നോടടുത്തതോടെ അവശ്യസാധനങ്ങളുടെ വിലയും രാജ്യത്ത് വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാചകവാതകത്തിന്റെ വിലയിലും വലിയ വർധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.
ഇന്ധനവില വർധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയരുന്നുണ്ടെങ്കിലും ഇന്ധനവിലയിൽ കുറവു വരുത്താൻ ഒരു നടപടിയും സ്വീകരിക്കാൻ കേന്ദ്ര സർക്കാർ ഇതുവരെയും തയാറായിട്ടില്ല. വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവില വർധിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ പെട്രോൾ ഡീസൽ വില ലിറ്ററിന് 60 രൂപയിൽ താഴെയുള്ളപ്പോഴാണ് രാജ്യത്ത് ഇന്ധനവില 100രൂപയോടടുക്കുന്നത്.
There are no comments at the moment, do you want to add one?
Write a comment