ടൂൾ കിറ്റ് കേസിൽ ദിഷ രവിക്ക് പിന്തുണയുമായി ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി : ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് പിന്തുണയുമായി ദേശീയ വനിതാ കമ്മീഷൻ രംഗത്ത്. ഡൽഹി പൊലീസിന് എതിരെ വനിതാ കമ്മീഷൻ കേസെടുത്തു.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ദിഷ രവിക്ക് എതിരെ കേസെടുത്തതെന്നും ദിഷക്ക് അഭിഭാഷകനെ അനുവദിക്കാതിരുന്നത് രൃഗുരുതര വീഴ്ചയെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി.
ഗ്രേറ്റ തുൻബർഗിന് ട്വീറ്റ് ചെയ്യാൻ ടൂൾ കിറ്റ് ഷെയർ ചെയ്തെന്ന കേസിൽ ദിഷ രവിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേർ ദിഷയുടെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി. ദിഷയെ വിട്ടയക്കണമെന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു.
ആയുധം കയ്യിലുള്ളവർ നിരായുധയായ ഒരു പെൺകുട്ടിയെ ഭയപ്പെടുകയാണെന്നും നിരായുധയായ പെൺകുട്ടി ധൈര്യത്തിന്റെ കിരണങ്ങൾ എല്ലാവരിലും പരത്തുകയാണെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
രാജ്യമല്ല, ഭരണകൂടമാണ് ഭയപ്പെടുന്നതെന്നും രാജ്യത്ത് ഒരിക്കലും നിശബ്ദരാകാൻ സാധിക്കില്ല. നിങ്ങൾക്ക് സംസാരിക്കാൻ സ്വാതന്ത്ര്യമുണ്ട്. സത്യം ഇപ്പോഴും സജീവമാണെന്നും രാഹുൽ പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment