യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ചു വിടും; ചെന്നിത്തല

February 16
07:57
2021
ആലപ്പുഴ: യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ചു വിടും എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയ്ക്ക് ആലപ്പുഴയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ബാങ്ക് രൂപീകരിച്ചത് നിയമവിരുദ്ധമായാണ്. സഹകരണ പ്രസ്ഥാനത്തിൻറെ ഉദ്ദേശ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായാണ് കേരള ബാങ്ക് പ്രവർത്തിക്കുന്നത്. ചെന്നിത്തല പറഞ്ഞു.
പിഎസ്സി റാങ്ക് ഹോൾഡർമാരുടെ സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി ശ്രമിക്കാത്തത് എന്തുകൊണ്ടാണ്. മുഖ്യമന്ത്രി ധാർഷ്ട്യം കാണിക്കരുത്. കേരളത്തിൽ കോവിഡ് പ്രതിരോധം സംപൂർണ പരാജയമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
There are no comments at the moment, do you want to add one?
Write a comment