കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്കരണ സമയത്തിൽ നിയന്ത്രണം. മരിച്ചയാളുടെ 20 ബന്ധുക്കളെ മാത്രമേ ശ്മശാനത്തിനകത്തേക്ക് പ്രവേശിപ്പിക്കൂ. മൃതദേഹം സംസ്കരണത്തിന് തയാറാക്കാൻ മൂന്നുപേർക്ക് മാത്രമാണ് അനുവാദമുണ്ടാകുക. പ്രധാന ഗേറ്റ് രാവിലെ 10ന് തുറന്നാൽ ഉച്ചക്ക് രണ്ടിന് അടക്കും. സംസ്കരണ ചടങ്ങുകൾ പെട്ടെന്ന് പൂർത്തിയാക്കി മടങ്ങണമെന്നും നിർദേശമുണ്ട്. ഫെബ്രുവരി 17 ബുധനാഴ്ച മുതലാണ് നിർദേശത്തിന് പ്രാബല്യം.
