കൊച്ചി: സംവിധായകനും നടനുമായ മേജർ രവി ബിജെപി ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിലേക്ക് എത്തുന്നതായി സൂചന. കൊച്ചിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള യാത്ര’യുടെ തൃപ്പൂണിത്തുറയിൽ നടക്കുന്ന യോഗത്തിൽ മേജർ രവി പങ്കെടുക്കുമെന്നാണ് സൂചന. കോൺഗ്രസിൽ ചേർന്നതായി ഔദ്യോഗിക പ്രഖ്യാപനവും ഉടൻ ഉണ്ടായേക്കും. കോൺഗ്രസ് നേതാക്കൾ മേജർ രവിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ മേജർ രവിയുടെ പ്രതികരണം ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
ബിജെപിക്കെതിരെ മേജർ രവി നേരത്തെ രംഗത്തെത്തിയിരുന്നു. ബിജെപിയിലെ 90% നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും എല്ലാവരും സ്വന്തമായി എന്തു ലഭിക്കുമെന്ന് അന്വേഷിച്ചു നടക്കുന്നവരാണെന്നുമായിരുന്നു കുറ്റപ്പെടുത്തൽ. ഇത്തവണ ബിജെപി നേതാക്കൾക്കായി എവിടെയും പ്രസംഗിക്കാൻ പോകില്ലെന്നും രവി പറഞ്ഞിരുന്നു