മംഗളൂരു കോളേജില്‍ റാഗിംഗ്: 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

മംഗളൂരു : മംഗളൂരുവില്‍ റാഗിംഗ് നടത്തിയെന്ന പരാതിയില്‍ പതിനൊന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കണിച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. ഒന്നാം വര്‍ഷ മലയാളി വിദ്യാര്‍ത്ഥികളായ അഞ്ച് പേരെയാണ് റാഗ് ചെയ്തത്.
പതിനെട്ട് വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തുവെന്നാണ് കോളജ് അധികൃതര്‍ പൊലീസിന് നല്കിയ പരാതി. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കാസര്‍ഗോഡ് സ്വദേശികളാണ് അറസ്റ്റിലായത്.
മുടിവെട്ടാനും മീശവടിക്കാനുമാണ് ഇവര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. ഒപ്പം തീപ്പെട്ടിക്കൊള്ളികള്‍ എണ്ണുവാനും അത് ഉപയോഗിച്ച് മുറിയുടെ അളവെടുക്കാനും ആവശ്യപ്പെട്ടതായി പറയുന്നു. അനുസരിക്കാത്തവരെ മുറിയില്‍ പൂട്ടിയിടുകയും ആക്രമിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ണാടക വിദ്യാഭ്യാസ നിയമത്തിലെ കൂടുതല്‍ വകുപ്പുകള്‍ കൂടി ചുമത്തും
There are no comments at the moment, do you want to add one?
Write a comment