വയനാട് / കൽപ്പറ്റ : ദേശീയ റോഡ് സുരക്ഷ മാസാചാരണത്തിന്റെ ഭാഗമായി വയനാട് ജില്ലയിൽ കഴിഞ്ഞ ദിവസം (10/02/2021)ന്, എൻഫോഴ്സ്മെന്റ് RTO ശ്രീ N താങ്കരാജൻ അവർകളുടെ നേതൃത്വത്തിൽ MVI മാരായ രാജീവൻ കെ, അജിത്കുമാർ എസ്, സുധിൻ ഗോപി, AMVI മാരായ ഗോപീകൃഷ്ണൻ, ഉണ്ണികൃഷ്ണൻ ജി, ഷാനവാസ് എ , സുമേഷ് റ്റി എ എന്നിവർ ചേർന്ന് കൽപ്പറ്റ ബൈപാസ്സിന് സമീപം സൗഹൃദ വാഹന പരിശോധന നടത്തുകയുണ്ടായി. റോഡ് നിയമങ്ങൾ പാലിച്ചു മാതൃക പരമായി വാഹനമോടിച്ചു വന്ന ഡ്രൈവർമാർക്ക് ഉപഹാരങ്ങൾ നൽകി അവരെ അനുമോദിക്കുകയും, നിയമനുസൃതമല്ലാതെ വാഹനമോടിച്ചവർക്ക് പിഴ ഈടാക്കാതെ ബോധവൽക്കരണം നടത്തുകയും ചെയ്തു.
