Asian Metro News

വയനാട് എന്നും എന്റെ പ്രീയനാട്; പിന്നിട്ട വഴികളിലൂടെ വിശ്വാസമേത്ത

 Breaking News
  • പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. ചെന്നൈ:പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. 9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളേയും വിജയികളായി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ടാകില്ലെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. കോവിഡ് വ്യാപനം മൂലം ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കാന്‍ തീരുമാനമായത്....
  • കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു തിരുവനന്തപുരം: കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വസതിയിലാണ് അന്ത്യം. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ...
  • കൊട്ടാരക്കരയിൽ കെ എസ് ആർ റ്റി സി ബസ് കടത്തിയയാൾ പിടിയിൽ കൊട്ടാരക്കര കെ എസ് ആർ റ്റി സി ബസ് സ്റ്റേഷന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ബസ് കടത്തി കൊണ്ട് പോയ ടിപ്പർ അനി എന്ന് വിളിക്കപ്പെടുന്ന തിരുവനന്തപുരം മുക്കിൽകട വി എസ് നിവാസിൽ വിജയദാസ് മകൻ നിധിൻ വി എസ് ആണ്...
  • കുണ്ടറയില്‍ വാഹനാപകടം: 7ലധികം പേര്‍ക്ക് പരിക്ക് കുണ്ടറയില്‍ രോഗിയുമായി പോയ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു 7ലധികം പേര്‍ക്ക് പരിക്കേറ്റു. വെണ്ടാർ വടക്കേടത്ത് വീട്ടിൽ വിഷ്ണു(22). മാവടി കൊച്ചുവീട് തെക്കേക്കര കൊച്ചുവീട്ടിൽ ശ്യാംദേവ്(22), വെണ്ടാർ ചരുവിള പുത്തൻവീട്ടിൽ ഹരി(21), കൊട്ടാരക്കര കിഴക്കേക്കര ഉണ്ണിക്കുട്ടൻ(27), വെണ്ടാർ തിരുവോണത്തിൽ വിഷ്ണു(22), വെണ്ടാർ തിരുവോണത്തിൽ...
  • SMKIA ജില്ലാ സമ്മേളനം കൽപ്പറ്റ : നീതി ലഭിക്കാനായി ഡൽഹിയിൽ സമരം ചെയ്യുന്ന നമ്മുടെ അന്നദാതാക്കൾക്കു ഐഖ്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്സ്റ്റേറ്റ് മാപ്പിള കലാ അസോസിയേഷൻ വയനാട് ജില്ലാ പ്രഥമ സമ്മേളനം കൽപ്പറ്റ എച്ച്. ഐ .എം യൂ .പി .സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് ഫെബ്രുവരി 20 നു...

വയനാട് എന്നും എന്റെ പ്രീയനാട്; പിന്നിട്ട വഴികളിലൂടെ വിശ്വാസമേത്ത

വയനാട് എന്നും എന്റെ പ്രീയനാട്; പിന്നിട്ട വഴികളിലൂടെ വിശ്വാസമേത്ത
February 05
07:17 2021

വയനാട് : വയനാടിന്റെ ജനപ്രീതി നേടിയ ജില്ലാ കളക്ടർ വിശ്വാസ്‌മേത്ത ചീഫ് സെക്രട്ടറിയുടെ ഔദ്യോഗികമായ തിരക്കുകൾക്കിടയിലും പിന്നിട്ട വഴികളിലൂടെ ഈ നാടിനെ കാണാനെത്തി. ജില്ലയുടെ എല്ലാ കോണുകളിലും തുടങ്ങിവെച്ച ഒട്ടേറെ സംരംഭങ്ങളെയും ജനങ്ങളെയും ആദിവാസി വിഭാഗങ്ങളെയെല്ലാം നേരിട്ട് കണ്ടും കുശലാന്വേഷണം നടത്തിയുമായിരുന്നു യാത്ര.

കനത്ത മഴയും തണുപ്പുമെല്ലാമുള്ള ഈ നാടിന്റെ പഴയകാലത്തെയെല്ലാം ഇന്നലെത്തെ പോലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത വിവരിച്ചു. ഒരു കാലത്ത് നടമാടിയിരുന്ന അടിമവേലയിൽ നിന്നും ആദിവാസികളെ പുനരധിവസിപ്പിച്ച പഞ്ചാരക്കൊല്ലിയിലെ പ്രീയദർശിനി എസ്റ്റേറ്റ് ടീ കൗണ്ടിയിലായിരുന്നു ആദ്യമെത്തിയത്.

ഇവിടെ തൊഴിലാളികൾക്കൊപ്പം ചെലവിട്ട വിശ്വാസ് മേത്ത ആദിവാസി കുടുംബങ്ങളിൽ നിന്നെല്ലാം തൊഴിലനുഭവങ്ങൾ ചോദിച്ചറിഞ്ഞു. ദീർഘകാലമായുള്ള വയനാടിന്റെ സ്വപ്നമായിരുന്നു പ്രീയദർശിനിയിലൂടെ നിറവേറിയത്. ആദിവാസികൾക്ക് വരുമാനദായകമായ ഈ സംരംഭത്തിന്റെ വികാസത്തിനും ആസൂത്രണത്തിനും പിന്നിൽ അന്ന് സബ്കളക്ടറും പിന്നീട് ജില്ലാ കളക്ടറായിരുന്ന വിശ്വസമേത്തയുടെ ഇടപെടലായിരുന്നു നിർണ്ണായകമായത്. ഇന്ന് രാജ്യാന്തര സൈക്ലിങ്ങ് മത്സരങ്ങളുടെ വേദികൂടിയായി വളർന്ന പ്രീയദർശിനിയുടെ ഉയർച്ചയിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഇവിടെ ആദരപൂർവ്വം പിന്നീട് വന്നവർ വിശ്വാസ് മേത്തയുടെ പേര് നൽകിയ വ്യൂപോയിന്റിൽ അദ്ദേഹം എത്തി. വയനാടിന്റെ വിദൂരമായ ഈ കാഴ്ചകൾ എന്നും ഹൃദയത്തിലുണ്ടാകുമെന്ന് അദ്ദേഹം കൂടെയുള്ളവരോടായി പറഞ്ഞു.

ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളുടെ വികസനത്തിനും ആരോഗ്യ ഉപകേന്ദ്രങ്ങളുടെ വ്യാപനത്തിനും ഒട്ടേറെ മാർഗ്ഗ നിർദ്ദേശങ്ങൾ വിശ്വാസ് മേത്ത നൽകിയിരുന്നു. ആദിവാസി കുടുംബങ്ങളിൽ ഒരു കാലത്ത് വ്യാപകമായുണ്ടായിരുന്ന ക്ഷയരോഗങ്ങളെ പോലെയുള്ള അസുഖങ്ങൾ ക്കെതിരെ ശക്തമായ പ്രതിരോധ മാർഗ്ഗങ്ങൾ എത്തിക്കുന്നതിന് സർക്കാരിൽ നിന്നും ഊർജ്ജിത ശ്രമമുണ്ടായതിന് പിന്നിലും വിശ്വാസ്‌മേത്ത യുണ്ടായിരുന്നു. ആദിവാസികൾക്കെതിരെയുള്ള ചൂഷണം പലതരത്തിലുള്ള തായിരുന്നു. ഇതിനെല്ലാം തക്കസമയത്ത് കടുത്ത നടപടികൾക്ക് ഉത്തരവിട്ടും അക്കാലത്തെല്ലാം ജില്ലാ കളക്ടർ നാടിന്റെ ശ്രദ്ധനേടിയിരുന്നു.
കൊല്ലം ജില്ലയിൽ അസിസ്റ്റന്റ് കളക്‌റായാണ് കേരളത്തിൽ വിശ്വാസ് മേത്ത ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1987 ജൂൺ മുതൽ 1988 ജൂൺ വരെ കൊല്ലം ജില്ലയിൽ പ്രവർത്തിച്ചു.
1988 ഒക്ടോബർ മുതൽ 1991 ജനുവരി വരെ വയനാട് ജില്ലയിൽ മാനന്തവാടി അസിസ്റ്റന്റ് കളക്ടറായി നിയമിതനായി. 1991 ജനുവരിയിൽ റവന്യു വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായി. 1992 ഫെബ്രുവരിയിൽ കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് റബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ എം.ഡിയായി. 1994 നവംബറിൽ ഇടുക്കി ജില്ല കളക്ടറായി. ഇവിടെ നിന്നുമാണ് ഡിസംബറിൽ വയനാട് ജില്ലാ കളക്ടറായി അധികാരമേൽക്കുന്നത്. 1996 നവംബർ വരെയാണ് ഇവിടെയുണ്ടായിരുന്നത്. പിന്നീട് ഒട്ടേറെ ഉന്നത പദവിയിലിരുന്ന വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയുമായി. 2003ൽ സാംസ്‌കാരിക ടൂറിസവും ഭരണനിർവഹണവും എന്ന വിഷയത്തിൽ പിഎച്ച് ഡി എടുത്തു. അന്തർദ്ദേശീയ പ്രസിദ്ധീകരണങ്ങളിലുൾപ്പെടെ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനത്തിന്റെയുൾപ്പെടെ ഏകോപനവും നിർവഹിച്ചു ശ്രദ്ധനേടി. വയനാട് സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ ഭാര്യ പ്രീതമേത്തയും ഒപ്പമുണ്ടായിരുന്നു. പ്രീയദർശനിയിലെ തൊഴിലാളികളും, കളക്ട്രേറ്റിലും അദ്ദേഹത്തിന് സ്വീകരണം നൽകി.

പഴയ ക്യാമ്പ് ഹൗസ് അടക്കം സന്ദർശിച്ചാണ് ഈ മാസം ഒദ്യോഗിക പദവിയിൽ നിന്നും വിരമിക്കുന്ന അദ്ദേഹം മടങ്ങിയത്.

വാർത്ത : നൂഷിബാ കെ എം , വയനാട്

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment