ന്യൂഡൽഹി : ഇന്ത്യയിൽ അടിയന്തിരമായി ഉപയോഗിക്കുന്നതിനുള്ള അനുമതിക്കുവേണ്ടി സമർപ്പിച്ച അപേക്ഷ പിൻവലിച്ചതായി ഫൈസർ.
ബഹ്റയ്ൻ ബ്രിട്ടനിലും അനുമതി ലഭിച്ചതൊട്ടടുത്ത ദിവസങ്ങളിലാണ് ഫൈസർ ഇന്ത്യയിൽ ഉപയോഗിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷ നൽകിയത്. രാജ്യത്ത് അനുമതി തേടി അപേക്ഷ നൽകിയ ആദ്യ കമ്പനിയും ഫൈസറാണ്
ഡ്രഗ് അതോറിറ്റിയുമായുള്ള ആദ്യ യോഗം നടന്നിരുന്നതായും എന്നാൽ അനുമതിയ്ക്കുവേണ്ടിയുള്ള പുതിയ നടപടിക്രമങ്ങൾക്ക് ആവശ്യമായ കൂടുതൽ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിലാണ് അപേക്ഷ തന്നെ പിൻവലിക്കുന്നതെന്നും കമ്പനി പറഞ്ഞു. വിവരങ്ങൾ ഉൾപ്പെടുത്തി വീണ്ടും അപേക്ഷ നൽകുമെന്ന് ഫൈസർ പ്രതിനിധി അറിയിച്ചു.
ഇന്ത്യയിൽ വാക്സിൻ പരിശോധന നടത്താതെത്തന്നെയാണ് ഫൈസർ അനുമതിക്കുവേണ്ടി അപേക്ഷ നൽകിയിരുന്നത്. മറ്റ് രാജ്യങ്ങളിൽ നടന്ന പരിശോധനാഫലങ്ങളാണ് അപേക്ഷയിൽ ഉൾപ്പെടുത്തിയിരുന്നത്.